HOME
DETAILS

തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയാവശ്യപ്പെട്ട് ബംഗ്ലാദേശ് പ്രതിപക്ഷം

  
backup
December 26 2018 | 19:12 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a3%e0%b4%b1%e0%b5%81

 

ധാക്ക: പൊതു തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നൂറുല്‍ ഹുദയെ മാറ്റണമെന്ന് ബംഗ്ലാദേശ് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. കമ്മിഷണര്‍ പക്ഷപാത നടപടികള്‍ സ്വീകരിക്കുന്നെന്നാണ് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി)-നാഷനല്‍ യൂനിറ്റ് ഫ്രണ്ട് (എന്‍.യു.എഫ് ) സഖ്യകക്ഷിയുടെ ആരോപണം.
ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയി.
നൂറുല്‍ ഹുദയുടെ നേതൃത്വത്തില്‍ രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ബി.എന്‍.പി ജനറല്‍ സെക്രട്ടറി മിര്‍സ ഫക്രുല്‍ ഇസ്‌ലാം ആലംഗീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേതൃത്വത്തിലേക്ക് നിഷ്പക്ഷനായ വ്യക്തിയെ നിയമിക്കണമെന്ന്് പ്രസിഡന്റ് അബ്ദുല്‍ ഹമീദിനോട് ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ പത്തുമുതല്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജ്യത്ത് ഇതുവരെ ആറുപേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ഭരണകക്ഷിയായ അവാമി ലീഗണെന്നാണ് പ്രതിപക്ഷ ആരോപണം. പൊലിസ് പിന്തുണയോടെയുള്ള ആക്രമണങ്ങളാണ് ഭൂരിഭാഗവുമെന്ന്് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാനമായ ധാക്കയില്‍ റാലി നടത്തുന്നതിന് അനുമതി നല്‍കാത്തതിനെതിരേയും പ്രതിപക്ഷം രംഗത്തെത്തി. പക്ഷപാത തീരുമാനങ്ങളാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ടാക്കാനായി 10500 പേരെ അറസ്റ്റ് ചെയ്‌തെന്നും അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾ കടക്ക് പുറത്ത്; ഇനി വിദേശ ജീവനക്കാരെ നിയമിക്കില്ലെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  10 days ago
No Image

ആകർഷക റമദാൻ ഓഫറുകളുമായി ലുലു; 5,500ലേറെ ഉത്പന്നങ്ങൾക്ക് 65% വരെ കിഴിവ് 

uae
  •  10 days ago
No Image

ആ സമയം വരെ ഞാൻ ക്രിക്കറ്റ് കളിക്കും: വിരമിക്കലിനെക്കുറിച്ച് ധോണി

Cricket
  •  10 days ago
No Image

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസല്‍ അന്തരിച്ചു

Kerala
  •  10 days ago
No Image

സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ..പെട്ടെന്നായിക്കോട്ടെ..വിലയില്‍ ഇന്ന് കുറവ്, പക്ഷേ നാളെ.....

Business
  •  10 days ago
No Image

വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  10 days ago
No Image

പി.എസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് പ്രസിഡന്റ്; എസ്.എഫ്.ഐയ്ക്ക് പുതിയ അമരക്കാര്‍

Kerala
  •  10 days ago
No Image

അച്ഛനമ്മമാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  10 days ago
No Image

വ്യവസായ അനുമതികള്‍ ഇനി ചുവപ്പുനാടയില്‍ കുരുങ്ങില്ല, മുഖ്യമന്ത്രിയുടെ ഉറപ്പ്; ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം

Kerala
  •  10 days ago
No Image

ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ കുഞ്ഞുങ്ങളുടെ മാതാവിന്റേതില്ലെന്ന് ഇസ്‌റാഈല്‍

International
  •  10 days ago