
ആകർഷക റമദാൻ ഓഫറുകളുമായി ലുലു; 5,500ലേറെ ഉത്പന്നങ്ങൾക്ക് 65% വരെ കിഴിവ്

ഷാർജ: റമദാൻ ഷോപ്പിങ്ങിനായി മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താകൾക്ക് ഉറപ്പാക്കി ലുലു റീടെയിൽ. ദൈനംദിന ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി 5,500ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെയാണ് കിഴിവ്. വിലസ്ഥിരത ഉറപ്പാക്കി 300ലേറെ അവശ്യ ഉത്പന്നങ്ങൾക്ക് പ്രൈസ് ലോക്ക് സംവിധാനം ഏർപ്പെടുത്തി. 'ഹെൽത്തി റമദാൻ' കാംപയിൻ ഭാഗമായി ഷുഗർ ഫ്രീ ഉത്പന്നങ്ങൾ അടക്കം സ്പെഷ്യൽ ഭക്ഷണ വിഭവങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സാംനാൻ സെൻട്രൽ ലുലു മാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലുലു ഗ്രൂപ് ഗ്ലോബൽ ഡയരക്ടർ സലിം എം.എ അറിയിച്ചു.
ഡേറ്റ്സ് ഫെസ്റ്റിവൽ, മധുര പലഹാരങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവുമായി സ്പെഷ്യൽ സ്വീറ്റ് ട്രീറ്റ്സ് കാംപയിൻ ഉൾപ്പടെയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
മികച്ച ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ലുലുവിന്റെ ഡിസ്കൗണ്ട് സ്റ്റോറുകളായ ലോട്ടിലും ആകർഷകമായ റമദാൻ ഓഫറുകളാണുള്ളത്. നിരവധി ഉത്പന്നങ്ങൾക്ക് 19 ദിർഹമിൽ താഴെ മാത്രമാണ് വില. ഇതു കൂടാതെ, മികച്ച കോംബോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഫാഷൻ ഉത്പന്നങ്ങൾക്കായി വമ്പൻ ഓഫറുകൾ റിയോ സ്റ്റോറുകളിലും ഉപയോക്താക്കളെ കാത്തിരിക്കുന്നു.
ഉപയോക്താകൾക്ക് റമദാൻ ഷോപ്പിങ്ങ് ഏറ്റവും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങളുമായി കൂടി സഹകരിച്ച് വിപുലമായ സൗകര്യങ്ങളാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും മികച്ച ഓഫറുകളാണ് ഇത്തവണത്തേത് എന്നും ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല വ്യക്തമാക്കി.
റമദാൻ കോംബോ ബോക്സുകൾ, മലബാറി സ്നാക്സ്, അറബിക് ഗ്രിൽഡ് വിഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരമാണ് ലുലുവിൽ ലഭിക്കുക. ഹാപ്പിനസ്സ് ലോയൽറ്റി അംഗങ്ങൾക്ക് സ്പെഷ്യൽ റിവാർഡ് പോയിന്റുകളും ഉറപ്പാക്കിയിട്ടുണ്ട്. എമിറേറ്റ്സ് റെഡ് ക്രെസന്റുമായി സഹകരിച്ച് ചാരിറ്റി ഗിഫ്റ്റ് കാർഡ് സേവനം അടക്കം ലുലുവിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയരക്ടർ വി.നന്ദകുമാർ പറഞ്ഞു.
ലുലു ഗ്ലോബൽ റീടെയിൽ ഡയരക്ടർ ഷാബു അബ്ദുൾ മജീദ്, ഡയരക്ടർ മുജീബ് റഹിമാൻ, പി.ആർ ഹെഡ് ഇയാദ് മുഹമ്മദ്, റീടെയിൽ ഓപറേഷൻസ് മാനേജർ പീറ്റർ മാർട്ടിൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. റമദാൻ ഓഫറുകളും വിലക്കിഴിവുകളും സംബന്ധമായ പോസ്റ്ററുകളും അധികൃതർ പുറത്തിറക്കി.
Lulu's Ramadan offers are here! Enjoy up to 65% off on over 5,500 products, making this holy month even more special and affordable for you and your loved ones.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസികള്‍ക്ക് തിരിച്ചടി, ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണ നിരക്ക് വര്‍ധിപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 18 hours ago
ഒമാനില്‍ ആദ്യമായി കരിമൂര്‍ഖനെ കണ്ടെത്തി; കണ്ടെത്തിയത് ദോഫാര്‍ ഗവര്‍ണറേറ്റില്‍
oman
• 19 hours ago
മയക്ക് മരുന്ന് കേസ്; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
Kerala
• 19 hours ago
ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവസരം; പ്രവാസികള്‍ക്കും അധ്യാപകരാകാം
qatar
• 19 hours ago
ചൈനയില്‍ മനുഷ്യര്‍ക്കൊപ്പം ഹാഫ് മാരത്തണില്‍ പങ്കെടുത്ത് റോബോട്ടുകള്‍
Kerala
• 20 hours ago
അറിയാതെ അധികമായി വായ്പയില്‍ തിരിച്ചടച്ചത് 3,38,000 ദിര്‍ഹം; ഒടുവില്‍ ഉപഭോക്താവിന് തുക തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് ഫുജൈറ കോടതി
uae
• 21 hours ago
മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Kerala
• a day ago
ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
Kerala
• a day ago
ദുബൈയില്‍ സ്മാര്‍ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്‌പോര്‍ട്ട് പരിശോധന ഇനി വേഗത്തില്‍; ആര്‍ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?
uae
• a day ago
സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു
Kerala
• a day ago
ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ: ഹോട്ടൽ മുറിയിൽ നിന്ന് ഓടിയ സംഭവത്തിൽ പറഞ്ഞതിലും നേരത്തെ ഹാജരായി
Kerala
• a day ago
റോഡില്‍ എഐ ക്യാമറയുണ്ട്; വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഒമാന്‍
oman
• a day ago
ഐസിയുവില്‍ നഴ്സുമാര്‍ നോക്കി നില്‍ക്കെ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായ സംഭവം; പ്രതി പിടിയില്‍
National
• a day ago
ഈസ്റ്റര്‍ തിരക്കു പ്രമാണിച്ച് യാത്രക്കാര്‍ക്കു മുന്നറിയിപ്പുമായി എമിറേറ്റ്സ്; വാരാന്ത്യത്തില്‍ യാത്രക്കാരുടെ തിരക്കേറുമെന്നും എമിറേറ്റ്സ്
uae
• a day ago
ഡൽഹിയിൽ കനത്ത മഴയ്ക്ക് പിന്നാലെ കെട്ടിടം തകർന്ന് നാല് മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു
National
• a day ago
നിലവിലെ പൊലിസ് മേധാവി വിരമിക്കുന്നതോടെ പൊലിസ് തലപ്പത്ത് അടുത്തമാസം വന്‍ അഴിച്ചുപണി
Kerala
• a day ago
ഷൈൻ ടോം ചാക്കോയുടെ ഓടി രക്ഷപ്പെടൽ: പൊലീസ് ചോദ്യങ്ങളുമായി, സത്യം പുറത്തുവരുമോ?
Kerala
• a day ago
യുഎസ് പഠനത്തോട് വിട! കർശന നിയമങ്ങളും ഉയർന്ന വിസ നിരസിക്കലും: ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ വഴികൾ തേടുന്നു
National
• a day ago
ഗസ്സയില്‍ ഇസ്റാഈലും യമനില്‍ യു.എസും ബോംബ് വര്‍ഷം തുടരുന്നു; കുട്ടികളടക്കം 150 മരണം; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിച്ച് സയണിസ്റ്റുകള്‍
latest
• a day ago
കാനഡയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു
International
• a day ago
യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ
International
• a day ago