കുടിവെള്ളത്തിലെ മാലിന്യം; യൂത്ത് ലീഗ് വാട്ടര്‍ അതോറിറ്റി ഉപരോധിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പള്ളിപ്പടി മുതല്‍ കോടതിപ്പടി വരെയുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെളള വിതരണത്തില്‍ മാലിന്യം കലരുന്നുവെന്ന പരാതി പരിഹരിക്കാത്തതിനെ തുടര്‍ന്ന് യൂത്ത് ലീഗ് മണ്ണാര്‍ക്കാട് വാട്ടര്‍ അതോറിറ്റി അസി.എന്‍ജിനീയര്‍ രാജനെ ഉപരോധിച്ചു. ഇന്നലെ വൈകുന്നേരം മന്നോടെയാണ് പ്രതിഷധവുമായി എത്തിയ യൂത്ത് ലീഗ് ഭാരവാഹികള്‍ രണ്ടു മണിക്കൂറോളം ഉപരോധ സമരം നടത്തിയത്. കഴിഞ്ഞ അഞ്ചു മാസത്തോളമായി കുടിവെള്ളത്തില്‍ മാലിന്യം കലരുന്നുവെന്ന പരാതി ശക്തമാണ്. നിരവധി തവണ പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെങ്കിലും പരിഹാരം നീളുകയാണ്.
10 ദിവസത്തിനകം പ്രശ്നത്തിന് പരിഹാരമാക്കാമെന്ന വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ അബ്ദുല്‍ നാസറിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അഞ്ചോടെ അവസാനിപ്പിച്ചത്. ഉപരോധത്തിന് മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.കെ അഫ്സല്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റഫീക്ക് കുന്തിപ്പുഴ, അഡ്വ. നൗഫല്‍ കളത്തില്‍, ശമീര്‍ പഴേരി, സി.കെ സദഖത്തുല്ല, സമദ് പുവ്വക്കോടന്‍, നാസര്‍ പാതാക്കര നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."