HOME
DETAILS

ഇരിട്ടിയില്‍ റോഡ് നവീകരണത്തിന് തുടക്കം: ഒടുവില്‍ ആശ്വാസം

  
backup
December 29 2018 | 06:12 AM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3

ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ റോഡ് നവീകരണ പ്രവൃത്തിക്കു തുടക്കമായി. റോഡ് നിര്‍മാണ പ്രവൃത്തിയുടെ കരാര്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണു ടൗണിലെ റോഡ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇരിട്ടി നഗരത്തില്‍ ഇരിട്ടി പാലം മുതല്‍ പഴയ ബസ്സ്റ്റാന്‍ഡ് വരെ പുതുതായി നിര്‍മിക്കേണ്ട കലുങ്കുകളുടെ സ്ഥാനം നേരത്തെ തന്നെ നിശ്ചയിച്ചുകഴിഞ്ഞു. ഇരിട്ടി പാലം മുതല്‍ പയഞ്ചേരിമുക്ക് വരെ ഇരിട്ടി നഗരത്തില്‍ പുതിയ ഓവുചാലുകള്‍ നിര്‍മിച്ചുവേണം റോഡ് വീതി കൂട്ടാന്‍. എന്നാല്‍ ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയാകണമെങ്കില്‍ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവരും. കൈയേറ്റം ഒഴിപ്പിച്ച ഭാഗങ്ങളിലെ ഓവുചാല്‍ നിര്‍മാണം ഇതിനകം ആരംഭിച്ചിരിക്കുകയാണ്.
ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രികാലങ്ങളിലാണു പ്രവൃത്തി നടത്തുന്നത്. ടൗണിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓവുചാലുകള്‍ മാറ്റി ശാസ്ത്രീയമായ രീതിയില്‍ പുതിയ ഓവുചാലുകള്‍ നിര്‍മിക്കാനാണു റവന്യൂ ഭൂമി കൂടി പരമാവധി പ്രയോജനപ്പെടുത്തുന്നത്. ഇപ്പോള്‍ ടൗണില്‍ റോഡുകള്‍ പൊളിച്ചിട്ട ഭാഗങ്ങളില്‍ വാഹനങ്ങള്‍ പതുക്കെ പോകുന്നതിനാല്‍ ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഗതാഗതക്കുരുക്കില്‍ നഗരം ശ്വാസംമുട്ടിയിട്ടും ഗതാഗതം നിയന്ത്രിക്കുവാന്‍ ഇരിട്ടി ടൗണില്‍ ട്രാഫിക് പൊലിസുകാരെ നിയോഗിക്കാന്‍ അധികൃതര്‍ ഇനിയും തയാറായിട്ടില്ല.
ഇരിട്ടി മേഖലയുടെ പല ഭാഗങ്ങളില്‍ നിന്നായി ചെങ്കല്‍കയറ്റിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ടൗണിലൂടെ കടന്നുപോകുന്നതു ഗതാഗതക്കുരുക്കിനു കാരണമാവുന്നുണ്ട്. ടൗണിലെ റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ഇരിട്ടി ടൗണില്‍ ഗതാഗതനിയന്ത്രണം കൊണ്ടുവരണമെന്നാണു വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഇരിട്ടിയിലെ ഗതാഗതകുരുക്കഴിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വലിയ വാഹനങ്ങളെ ജബ്ബാര്‍കടവ് പാലം വഴി തിരിച്ചുവിടാനും അധികൃതര്‍ക്കു സാധിക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതില്‍ നിരാശ

Kerala
  •  22 days ago
No Image

11 പേര്‍ കൊല്ലപ്പെട്ട സ്വീഡനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  22 days ago
No Image

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസം; നവീകരിച്ച പട്ടികയ്ക്ക് അംഗീകാരം; ആദ്യഘട്ടത്തില്‍ 242 വീടുകള്‍

Kerala
  •  22 days ago
No Image

ഭക്ഷ്യസുരക്ഷാനിയമം തുടര്‍ച്ചയായി ലംഘിച്ചു; ഭക്ഷണശാല അടച്ചുപൂട്ടി അബൂദബി ഫുഡ് സേഫ്റ്റി അതോറിറ്റി

uae
  •  22 days ago
No Image

വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്; പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശം

International
  •  22 days ago
No Image

വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളെയും ഭാര്യയെയും പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

Kerala
  •  23 days ago
No Image

കൊല്ലത്ത് ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു

Kerala
  •  23 days ago
No Image

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Kerala
  •  23 days ago
No Image

'പകുതി വിലയ്ക്ക് സ്കൂട്ടര്‍' തട്ടിപ്പ് കേസിൽ വാര്‍ഡ് കൗൺസിലറടക്കം പ്രാദേശിക സിപിഎം നേതാക്കളും പ്രതികൾ

Kerala
  •  23 days ago
No Image

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 30 വർഷം തടവ്

Kerala
  •  23 days ago