HOME
DETAILS

'ഗംഗാജലം ഇത്ര ശുദ്ധമെങ്കില്‍ ഒരു കവിള്‍ കുടിച്ച് കാണിക്ക്' യോഗിയെ വെല്ലുവിളിച്ച് സംഗീതസംവിധായകന്‍ വിശാല്‍ ദദ്‌ലാനി 

  
Web Desk
February 21 2025 | 07:02 AM

Vishal Dadlani Challenges Yogi Adityanath Over Contaminated Kumbh Mela River Water

ന്യൂഡല്‍ഹി: കുംഭമേള നടക്കുന്ന നദിയിലെ വെള്ളം മലിനമാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഗായകനും സംഗീതസംവിധായകനുമായ വിശാല്‍ ദദ്‌ലാനി. പ്രയാഗ്‌രാജിലെ നദിയില്‍ നിന്ന് ഒരുകവിള്‍ വെള്ളം കുടിച്ച് കാണിക്കാനാണ് വെല്ലുവിളി. 


കുംഭമേള നടക്കുന്ന സ്ഥലങ്ങളിലെ ജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും ഉപയോഗിക്കാമെന്ന യോഗി ആദിത്യനാഥിന്റെ അവകാശവാദത്തിന് പിന്നാലെയാണ് വിശാലിന്റെ  വെല്ലുവിളി.

'വിദ്വേഷപ്രചാരകരെ ആലോചിച്ച് താങ്കള്‍ വിഷമിക്കേണ്ട, സര്‍. ഞങ്ങള്‍ താങ്കളെ വിശ്വസിക്കുന്നു. താങ്കള്‍ ധൈര്യമായി മുന്നോട്ട് പോവുക, കാമറയെ സാക്ഷി നിര്‍ത്തി നദിയില്‍ നിന്ന് നേരിട്ട് ഒരു കവിള്‍ വെള്ളം കുടിച്ചു കാണിക്കൂ.' വിശാല്‍ ദദ്‌ലാനി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. 

നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ചുള്ള ഒരു പോസ്റ്റും അദ്ദേഹത്തിന്റേതായുണ്ട്. 
'വയറിളക്കം, കോളറ, അമീബിയോസിസ് തുടങ്ങി ദശലക്ഷക്കണക്കിന് കേസുകള്‍ വരുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍, ഉറപ്പായിട്ടും നിങ്ങള്‍ പ്രത്യേകതയുള്ള വ്യക്തിയാണ്. ദയവായി മുന്നോട്ട് പോയി നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും മാലിന്യത്തില്‍ മുക്കുക. നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി കിട്ടട്ടെ'

ഗംഗ നദിയടക്കമുള്ള ത്രിവേണി സംഗമത്തിലെ ജലത്തില്‍ മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് അപകടകരമാം വിധം ഉയര്‍ന്നതാണെന്ന് യു.പി മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തിയിരുന്നു. അനുവദനീയമായതിന്റെ 2000 ശതമാനം വരെ കോളിഫോം ബാക്ടീരിയ അധികമാണെന്നായിരുന്നു പരിശോധന റിപ്പോര്‍ട്ട്. 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ പരമാവധി 2500 എം.പി.എന്‍ എന്നതാണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയ അളവ്. എന്നാല്‍, 49,000 ആയിരുന്നു കുംഭമേള നടക്കുന്ന ജനുവരി 20ന് കോളിഫോം ബാക്ടീരിയയുടെ അളവ്. അനുവദനീയമായതിന്റെ 300 ശതമാനം അധികമാണ് ഫെബ്രുവരി 4ന് ത്രിവേണി സംഗമ ജലത്തിലെ കോളിഫോമിന്റെ അളവ്. കുംഭമേളക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ പുണ്യസ്‌നാനം നടത്തുന്ന ഇടമാണിത്. 

മഹാ കുംഭ മേളയിലെ സ്‌നാനഘട്ടുകള്‍ക്ക് സമീപമുള്ള വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.  ഫെബ്രുവരി 17 നാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. രാജ്യവ്യാപകമായി കോളിളക്കം സൃഷ്ടിച്ചിട്ടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തള്ളിക്കളയുകയാണുണ്ടായത്.

ഗംഗാജലത്തെ കുറിച്ച് വ്യാജ പ്രചാരണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതെന്നാണ് യോഗി പറയുന്നത്.  സനാതന ധര്‍മ്മത്തെ സംബന്ധിച്ച് വ്യാജ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും യോഗി അവകാശപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago