HOME
DETAILS
MAL
കന്നുകാലികളെ സൗജന്യമായി ഇന്‍ഷൂര്‍ ചെയ്യണം: കെ.എല്‍.ഐ.യു
backup
August 10 2016 | 21:08 PM
കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ കന്നുകാലികളെയും സൗജന്യമായി ഇന്‍ഷൂര്‍ ചെയ്ത് മൃഗസംരക്ഷണ മേഖലയെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേര്‍സ് യൂനിയന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എ.എസ് അന്‍സാര്‍ അധ്യക്ഷനായി. എസ് ശ്രീകുമാര്‍, സി.കെ സുമേഷ് സംസാരിച്ചു. വി.കെ സുരേഷ്ബാബു വിഷയാവതരണം നടത്തി. മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുത്ത പുത്തലത്ത് രോഹിണിക്ക് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫിസര്‍ ഡോ. പി.പി കണാരന് ഉപഹാരം നല്കി. ഭാരവാഹികളായി സി.എസ് അനിലന്‍ (പ്രസി), മനീഷ് മോഹന്‍ (സെക്ര), കെ സുഹൈല്‍(ട്രഷ) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."