സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തുന്നത് അപലപനീയം: അസെറ്റ്
തിരുവനന്തപുരം: ഇടതു മുന്നണിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടിയായ വനിതാ മതിലിന് സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തുന്നത് അപലപനീയമാണെന്ന് അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് (അസെറ്റ്) സംസ്ഥാന ചെയര്‍മാന്‍ ഡോ. പി.കെ സതീഷ് കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.കക്ഷി രാഷ്ട്രീയ പ്രചാരണങ്ങളിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അധ്യാപകരെയും വലിച്ചിഴക്കുന്ന തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുകയാണ് ഇടതു സര്‍ക്കാര്‍. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ട മനുഷ്യ വിഭവവും പണവും രാഷ്ട്രീയ കെട്ടുകാഴ്ചകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തി പരിഹാസ്യരാവുകയാണ് ഇടതു സര്‍ക്കാര്‍.
ഭരണസ്വാധീനത്തിന്റെ ബലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി മതിലിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന ഭരണാനുകൂല സംഘടനകള്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും സതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."