HOME
DETAILS
MAL
ശബരിമലയില്‍ യുവതികളെ എത്തിക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, അവര്‍ വരേണ്ടതില്ലെന്ന് പറയാനും പറ്റില്ല: കടകംപള്ളിയെ തള്ളി മുഖ്യമന്ത്രി
backup
December 31 2018 | 07:12 AM
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമല്ല. യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഒരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ശബരിമലയിലേക്ക് യുവതികള്‍ വരേണ്ടതില്ലെന്ന് പറയാന്‍ ഒരു മന്ത്രിക്കും പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുവതികളെ ശബരിമലയില്‍ കയറ്റാത്തത് സര്‍ക്കാരിന് താല്പ്പര്യമില്ലാത്തതിനാലാണെന്ന് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു. ഇതിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഏത് മന്ത്രിയും സര്‍ക്കാരിന്റെ നയങ്ങള്‍ മാത്രമേ പറയാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."