ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ സംഗമം
ആലപ്പുഴ: ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ സംഗമം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് നീര്‍ക്കുന്നം ഇസ് ലാമിക് സെന്ററില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദിയത്തുല്ല തങ്ങളുടെ അധ്യക്ഷതയില്‍ നടക്കും.
സംസ്ഥാന ഓര്‍ഗനൈസര്‍മാരായ എ.കെ.ആലിപ്പറമ്പ് ,പി.സി.ഉമര്‍ മൗലവി വയനാട്, സമസ്ത ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ ഖാസിമി എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ ഖത്വീബുമാര്‍ പങ്കെടുക്കണമെന്ന് ജില്ലാ ജനാല്‍ സെക്രട്ടറി ഷാഫി മൗലവി കായംകുളം അറിയിച്ചു.
യുവാവിന് വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
കായംകുളം: യുവാവിന് വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര പുതുവല്‍ പടീറ്റതില്‍ പങ്കജ്‌മേനോന്‍ (26)നെയാണ് ഡി.വൈ.എസ്.പി.അനില്‍ദാസ് ,സി.ഐ കെ.സദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കരീലക്കുളങ്ങര എരുവ പടിഞ്ഞാറ് കളരിക്കല്‍ പടീറ്റതില്‍ ഷാന്‍ (26) നാണ് വെട്ടേറ്റത്. കഴിഞ്ഞ 6 ന് രാത്രി 10മണിയോടെ കരീലക്കുളങ്ങര സാംസ്‌കാരിക നിലയത്തിനു മുന്നില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് സംഭവം.
രണ്ടു ബൈക്കുകളിലായെത്തിയ ആറംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമം അഴിച്ചു വിട്ടത്. ഇതു കണ്ടു നിന്ന കൂടെയുള്ളവര്‍ ഓടി രക്ഷപെട്ടു.
ഒറ്റക്കായ ഷാനിനെ കമ്പി ഉപയോഗിച്ചു ആക്രമിച്ച ശേഷമാണ് വെട്ടിയത്. കഴുത്ത് ലക്ഷ്യമാക്കി വന്ന വെട്ട് തടഞ്ഞപ്പോഴാണ് ഷാനിന്റെ ഇടതു കൈക്ക് ഗുരുതര പരുക്കേറ്റത്.തുടര്‍ന്നും പ്രദേശത്ത് തമ്പടിച്ച ആക്രമികള്‍ക്കു നേരെ സമീവാസികള്‍ സംഘടിച്ച് എത്തിയപ്പോഴാണ് ഇവര്‍ പിന്‍വാങ്ങിയത്. ആക്രമത്തില്‍ കൈത്തണ്ടയിലെ ഞരമ്പുകളും തള്ളവിരലും ചൂണ്ടുവിരലും വെട്ടേറ്റ് മുറിഞ്ഞ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."