HOME
DETAILS
MAL
മുരുകന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
backup
August 16 2017 | 06:08 AM
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്.
മുരുകന്റെ കുടുംബത്തിനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നു. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് രാവിലെ മുരുകന്റ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. മുരുകന്റെ ഭാര്യ മുരുകമ്മയും രണ്ട് മക്കളും ബന്ധുക്കളുമാണ് മുഖ്യമന്ത്രിയെ കണ്ട് സഹായമഭ്യര്‍ഥിക്കാനായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."