HOME
DETAILS
MAL
ഫിലിപ്പൈന്‍സില്‍ 32 മയക്കുമരുന്ന് വിതരണക്കാരെ പൊലിസ് കൊലപ്പെടുത്തി
backup
August 17 2017 | 02:08 AM
മനില: ഫിലിപ്പൈന്‍സില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന 32 ഡീലര്‍മാരെ പൊലിസ് വെടിവച്ചു കൊന്നു. മനിലയിലെ ബുലാഷന് പ്രവിശ്യയിലായിരുന്നു സംഭവം. ഇവിടെ ഫിലിപ്പൈന്‍ പൊലിസ് നടത്തിയ റെയ്ഡിനിടെയാണ് 32ഓളം മയക്കുമരുന്ന് വിതരണക്കാരെ പൊലിസ് കൊലപ്പെടുത്തിയത്.
67 ഇടങ്ങളിലായാണ് പൊലിസ് റെയ്ഡ് നടത്തിയത്. 100ഓളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവയ്പ്പില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലിസ് അറിയിച്ചു.
2016 ജൂണില്‍ ഫിലിപ്പൈന്‍ ഭരണകൂടം മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരേ വ്യാപകമായ നടപടിയെടുത്തിരുന്നു. അന്ന് നടന്ന ഏറ്റുമുട്ടലില്‍ 3451 മയക്കുമരുന്ന് വിതരണക്കാരെ പൊലിസ് കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മയക്കുമരുന്നുമായി ബന്ധപ്പെട്ട രാജ്യത്ത് നടന്ന ഏറ്റുമുട്ടലില്‍ 2000 പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."