ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്തം: മന്ത്രി
കണ്ണൂര്‍: ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നു മന്ത്രി കെ.കെ ശൈലജ. നാം ഓരോരുത്തരും ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സംസ്കരിക്കുമെന്നു കരുതുന്നതു ശരിയല്ല. ജൈവ മാലിന്യങ്ങള്‍ സ്വന്തം വീടുകളില്‍ തന്നെ സംസ്കരിക്കണം. ശുചിത്വം ഒരു ശീലമാക്കി മാറ്റാന്‍ മലയാളികള്‍ തയാറാവണമെന്നും അവര്‍ പറഞ്ഞു. 'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' ജില്ലാ-കോര്‍പറേഷന്‍തല പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോര്പറേഷന് പരിധിയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കു മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു. മേയര്‍ ഇ.പി ലത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടിമേയര്‍ പി.കെ രാഗേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, കോര്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പി. ഇന്ദിര, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.ഒ മോഹനന്, കൗണ്‍സിലര്‍ ലിഷ ദീപക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."