എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്ക്വയര്‍
കണ്ണൂര്‍: ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫ്രീഡം സ്ക്വയര്‍ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ജില്ലയില്‍ 16 കേന്ദ്രങ്ങളിലാണു പരിപാടി നടന്നത്.
ശ്രീകണ്ഠപുരം മേഖലാ കമ്മിറ്റി വളക്കൈയില്‍ സംഘടിപ്പിച്ച ഫ്രീഡം സ്ക്വയര്‍ സംസ്ഥാന കമ്മിറ്റിയംഗം അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിസ് സഹല്‍ അസ്അദി അധ്യക്ഷനായി. അബ്ദുല്‍റഷീദ് ദാരിമി കൂട്ടുപുഴ പ്രമേയ പ്രഭാഷണം നടത്തി. സത്താര്‍ വളക്കൈ, മുത്തലിബ് ഫൈസി, ഹാരിസ് അസ്അദി, പി. ഗോവിന്ദന്, കെ.പി മൊയ്തീന് ഹാജി, കെ. സലാഹുദീന്‍, സൗഫല്‍ അസ്അദി, റാഷിദ് ഹുദവി, മുത്തലിബ് നൂറാനി, മുബഷര്‍ സനൂസി, നാസര്‍ വളക്കൈ സംസാരിച്ചു.
ചപ്പാരപ്പടവ് മേഖല ഫ്രീഡം സ്ക്വയര്‍ പെരുമ്പടവില്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ മാത്യു ഉദ്ഘാടനം ചെയ്തു. അസ്ലം പടപ്പേങ്ങാട് അധ്യക്ഷനായി. മുസ്തഫ കൊട്ടില മുഖ്യപ്രഭാഷണം നടത്തി.
ഇര്ഫാന് പെരുമളാബാദ്, ഷബീര്‍ ബദ്രി, കുഞ്ഞികൃഷ്ണന്, ജോസഫ് കട്ടത്തറ, ഒ.വി അബ്ദുറഹ്മാന്, ഒ. അഹമ്മദ്, അബ്ദുല്ലകുട്ടി തടിക്കടവ്, വി.വി അബ്ദുല്ല, അഷറഫ് ഫൈസി ഇര്‍ഫാനി, അബ്ദുല്‍സത്താര്‍, സുഹൈല്‍ തടിക്കടവ്, ജാഫര്‍ സ്വാദിഖ് ദാരിമി, മുഹ്യുദീന്‍ കുട്ടി ഫൈസി, മിഖ്ദാദ് രയരോം, മുബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."