HOME
DETAILS
MAL
തടാകത്തില്‍ നിന്ന് വിഷപ്പത;ജനം പരിഭ്രാന്തിയില്‍
backup
August 18 2017 | 02:08 AM
ബംഗളൂരു: ബലന്തൂര്‍ തടാകത്തില്‍ നിന്ന് വിഷപ്പത ഉയര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയില്‍. കനത്ത മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങിയതോടെ വിഷപ്പത തടാകത്തില്‍ നിന്ന് റോഡിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. ഇത് ഗതാഗതത്തിനും തടസമുണ്ടാക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്കും ഇത് കുറച്ചൊന്നുമല്ല ദുരിതമുണ്ടാക്കുന്നത്. പതയോടൊപ്പം രൂക്ഷഗന്ധവും ഉയരുന്നുണ്ട്. തടാകത്തിനടുത്തുകൂടെയുള്ള വൈറ്റ് ഫീല്‍ഡ് റോഡില്‍ പത്തടിയോളം ഉയരത്തിലാണ് വിഷപ്പത പൊങ്ങിയത്. എച്ച്.എ.എല്‍, ഡൊംലൂര്‍, കോറമംഗല, അഗാര ഭാഗങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന രാസമാലിന്യമാണ് വിഷപ്പതക്ക് കാരണം. എന്നാല്‍ ഇതിന് കൃത്യമായ പരിഹാരം കണ്ടെത്താന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."