ലഹരി; വേദനസംഹാര ഗുളികകളുടെ കടത്ത് വ്യാപകം
സുല്‍ത്താന്‍ ബത്തേരി: ലഹരിക്കായി ഉപയോഗിക്കുന്ന വില്‍പ്പന നിയന്ത്രണമുള്ള വേദനസംഹാര ഗുളികകള്‍ അതിര്‍ത്തി കടന്നെത്തുന്നത് വ്യാപകമാകുന്നു.യുവാക്കള്‍ക്കിടയില്‍ ലഹരിക്കായി ഉപയോഗിക്കുന്ന വില്‍പ്പന നിയന്ത്രണമുള്ള വേദനസംഹാര ഗുളികയായ പ്രാസ്മോപ്രോക്സിവോണ് പ്ലസ് വ്യാപകമായി സംസ്ഥാനത്തേക്ക് അതിര്ത്തികടന്നെത്തുന്നുവെന്നതാണ് എക്സൈസില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിലെ വിവിധ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ നിന്നും പിടികൂടിയത്് 2500 വേദനസംഹാരി ഗുൡകളാണ്
കഴിഞ്ഞദിവസം മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതര്‍ 672 പ്രാസ്മോ പ്രക്സിവോണ് ഗുളികയുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. അതിര്‍ത്തി കടന്ന് വ്യാപകമായി ഗുളികകള്‍ എത്തുന്നുണ്ടെങ്കിലും ഇത് ജില്ലയില്‍ ലഹരിക്കായി ഉപയോഗിക്കുന്നത് കുറവാണ്.
എന്നാല്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ ഉപയോഗം വ്യാപകമാണ്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്ക്കാന് പാടില്ലാത്ത ഗുളികയാണ് ഇത്. ഇതാണ് ലഹരിക്കായി അയല്‍സംസ്ഥാനത്ത് നിന്നും ഇവിടേക്ക് വ്യാപകമായി എത്തുന്നത്. 24 എണ്ണം ഉള്‍പ്പെടുന്ന ഒരു ഷീറ്റിന് 150 രൂപ തോതിലാണ് അയല്‍ സംസ്ഥാനത്ത് നിന്ന് വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."