മതേതര ഭാരതത്തിന്റെ വര്‍ത്തമാന കാലം ഭയപ്പെടുത്തുന്നത്: സണ്ണി ജോസഫ് എം.എല്‍.എ
ഇരിട്ടി: ദേശത്തിനും ഭാഷയ്ക്കും സംസ്‌കാരത്തിനും അപ്പുറം വൈവിധ്യങ്ങളുടെ നാടായ മതേതര ഭാരതത്തിന്റെ വര്‍ത്തമാനകാല സംഭവങ്ങള്‍ ഓരോ പൗരനെയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ.
എസ്.കെ.എസ്.എസ്.എഫ് ഇരിട്ടി മേഖലാ കമ്മിറ്റി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കാക്കയങ്ങാട് സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡന്റ് സക്കരിയ അസ്അദി വിളക്കോട് അധ്യക്ഷനായി. സിദ്ദീഖ്ദാരിമി ബക്കളം മുഖ്യപ്രഭാഷണം നടത്തി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, ഫാ. ജോണ്‍ മംഗലത്ത്, മനോഹരന്‍ മുഴക്കുന്ന്, അഡ്വ. മുഹമ്മദലി, ജഹ്ഫര്‍ സ്വാദിഖ് ഫൈസി എന്നിവര്‍ സൗഹൃദഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് ദാരിമി, അബ്ദുല്‍ അസീസ് ഫൈസി, അബ്ദുല്‍ നാസര്‍ ഫൈസി, അബ്ദുല്‍ റഹ്മാന്‍ ഹാജി, ഫൈസല്‍ ദാരിമി, സമീര്‍ മൗലവി, ഒ. ഹംസ, പി. സമീര്‍, മാഹിന്‍ മൗലവി, പി. സുഹൈല്‍ സംസാരിച്ചു. തുടര്‍ന്ന് മുഴക്കുന്ന് എസ്.യു.എം വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനവും അരങ്ങേറി.
കൂത്തുപറമ്പ്: എസ്.കെ.എസ്.എസ്.എഫ് കൂത്തുപറമ്പ് മേഖലാ ഫ്രീഡം സ്‌ക്വയര്‍ മെരുവമ്പായില്‍ നടന്നു. ഇന്ത്യയുടെ പുരോഗതിക്ക് മനുഷ്യര്‍ പരസ്പരം സൗഹൃദത്തോടെ വസിക്കണമെന്ന് ഫ്രീഡം സ്‌ക്വയര്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം ദാരിമി കിണവക്കല്‍ ഉദ്ഘാടനം ചെയ്തു.
അബൂബക്കര്‍ ഫൈസി മാനന്തേരി അധ്യക്ഷനായി. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ പ്രമേയപ്രഭാഷണം നടത്തി. ഉബൈദ് സനൂസി പ്രതിജ്ഞ ചൊല്ലി. സി.പി നൂറുദ്ദീന്‍ മുസ്‌ലിയാര്‍, കെ.വി അബൂട്ടി ഹാജി, മഹ്‌റൂഫ് മട്ടന്നൂര്‍, എ.കെ അബ്ദുല്‍ ഖാദര്‍, അഷ്‌റഫ് ഹാജി മെരുവമ്പായി, അബ്ദുല്ല ഫൈസി കൂത്തുപറമ്പ്, എ.ടി അലി ഹാജി കണ്ണവം, ഹാഫിള് സഹീര്‍ മൂര്യാട്, നൗഫല്‍ മെരുവമ്പായി, അഹ്മദ്കുട്ടി കിണവക്കല്‍, ഉമര്‍ വിളക്കോട്, ഉമര്‍ മാനന്തേരി, ഫിറോസ് ബമ്മാനി, അസ്ഹറുദ്ദീന്‍, ഫൈനാസ് നീര്‍വേലി, റാഷിദ് സനൂസി, റാഷിദ് മെരുവമ്പായി, ഫസലുറഹ്മാന്‍ മെരുവമ്പായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."