'ആസാദി' സ്വാതന്ത്ര്യദിന സെമിനാര്‍ നടത്തി
പാനൂര്‍: ഭാരതത്തിന്റെ 71ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ഫാസിസമാണ് ഇന്ത്യയുടെ ആത്മാവിനെ പീഡിപ്പിക്കുന്നതെന്ന് തൂവക്കുന്ന് യമാനിയ്യ കംാപസില് നടന്ന ജല്‍സെ ആസാദി സ്വാതന്ത്ര്യദിന സെമിനാര്‍ അഭിപ്രായപ്പെട്ടു. അശ്റഫ് റഹ്മാനി ചൗകി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഹമീദ് ഫൈസി പുഴക്കാട്ടിരി ഉദ്ഘാടനം നിര്‍വഹിച്ചു. ആര്.വി അബൂബക്കര്‍ യമാനി അധ്യക്ഷനായി.
മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.വി അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ സന്ദേശ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യദിന സ്നേഹ സന്ദേശ റാലി, ക്വിസ്, പ്രബന്ധരചന, മാപ്പ് റീഡിങ്, മാപ്പ് ഡ്രോയിങ്, ബലൂണ്‍ പൊട്ടിക്കല്‍, മ്യൂസിക് ചെയര്‍, പഞ്ചഗുസ്തി, ലെമണ്‍ സ്പൂണ്‍ തുടങ്ങിയ കലാകായിക മത്സരങ്ങളും നടന്നു. അബ്ദുല്‍ ഗഫാര്‍ ഹുദവി കുറ്റൂര്‍, മുഹമ്മദ് ത്വയ്യിബ് റഹ്മാനി കുയ്തേരി, ഹബീബ് മുസ്ലിയാര് ആനവാതില്‍, അനസ് വാഫി വാണിമേല്‍, ജംശീര്‍ ഹുദവി വലമ്പൂര്‍, ഹാഫിള് നജീബ് നദ്വി ഓമശ്ശേരി, അബദുല്‍ അസീസ് യമാനി ഓമശ്ശേരി, ടി.കെ അഹ്മദ്, സി.പി അബ്ദുറഹിമാന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."