HOME
DETAILS
MAL
ഒ.പി ടിക്കറ്റിന്റെ നിരക്ക് വര്‍ധന എതിര്‍ക്കും
backup
August 18 2017 | 04:08 AM
തലശ്ശേരി: തലശ്ശേരി ജനറലാശുപത്രിയില്‍ ഒ.പി ടിക്കറ്റിന് നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്ന് യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നല്കി.
ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്കി. വികസനം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കേണ്ടത്.
ഇപ്പോള്‍ നടക്കുന്ന പല വികസന പ്രവര്‍ത്തനങ്ങളും സന്നദ്ധ സംഘടനകളുടെ ചിലവിലാണ്. തലശ്ശേരി ആശുപത്രിയുടെ വികസനത്തെകുറിച്ച് ആലോചിക്കാന്‍ ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചുചേര്‍ക്കണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. എന്‍. മഹമൂദ് അധ്യക്ഷനായി. വി. രാധാകൃഷ്ണന്, അഡ്വ.പി.വി സൈനുദ്ദീന്‍, വി.എന്‍ ജയരാജ,് അഡ്വ.സി.ടി സജിത്ത്, കെ.സി അഹമ്മദ്, എം.പി അരവിന്ദാക്ഷന്, മണ്ണയാട് ബാലകൃഷ്ണന്, വി.സി പ്രസാദ്, എ.പി മഹമൂദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."