ടി.എ റസാഖിന് ജന്മദേശത്ത് സ്മാരകം നിര്‍മിക്കും: മന്ത്രി ബാലന്‍
കൊണ്ടോട്ടി: സ്ഥലം ലഭ്യമാക്കിയാല്‍ ടി.എ റസാഖിന് ജന്മദേശത്ത് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ സാംസ്‌കാരിക വകുപ്പ് തയാറാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ടി.എ റസാഖിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ സാംസ്‌കാരിക വകുപ്പ് 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ടി.എ റസാഖ് ഓഡിയോ വിഷ്വല്‍ തിയേറ്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ അധ്യക്ഷനായി. ടി.എ റസാഖ് ഒരോര്‍മചിത്രം ഡോക്യുമെന്ററിയും 37 വര്‍ഷം മുന്‍പ് ടി.എ റസാഖ് രചനയും സംവിധാനവും നിര്‍വഹിച്ച ഉണര്‍ത്തുപാട്ട് നാടകത്തിന്റെ അവതരണവും നടന്നു. കോല്‍ക്കളി കലാകാരനായ പ്രൊഫ. കെ. മുഹമ്മദ് രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കോല്‍ക്കളി രീതികളും താരതമ്യവും എന്ന ഗ്രന്ഥം മന്ത്രി എ.കെ ബാലന്‍ പ്രകാശനം ചെയ്തു.
ടി.കെ ഹംസ ഏറ്റുവാങ്ങി. ടി.വി ഇബ്രാഹീം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി.പി വാസുദേവന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.പ്രമോദ് ദാസ്, തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്‍, കെ.വി അബൂട്ടി, ഡോ. കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍, നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, റസാഖ് പയമ്പ്രോട്ട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."