HOME
DETAILS
MAL
കര്‍ഷക ദിനത്തില്‍ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങി
backup
August 18 2017 | 04:08 AM
അരീക്കോട്: തച്ചണ്ണ ഗവ.എല്‍. പി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂള്‍ പരിസരത്ത് വിഷ രഹിത പച്ചക്കറികൃഷി തുടങ്ങി. പുതിയ തലമുറയിലുള്ള കുട്ടികള്‍ക്ക് പരമ്പരാഗത കൃഷി രീതിയെക്കുറിച്ചും ഗുണമേന്മകളെ കുറിച്ചും വിശദമായി ക്ലാസ് സംഘടിപ്പിച്ചു.കാളകളെ ഉപയോഗിച്ച് നിലം ഉഴുതെടുക്കുന്ന രീതി കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തായിരുന്നു സ്കൂള്‍ അങ്കണത്തിലെ കൃഷി.
പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കുഞ്ഞന്‍ നിര്‍വഹിച്ചു. യു. ഹനീഫ അധ്യക്ഷനായി. ഖദീജ ടീച്ചര്‍, അജയഘോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."