കുറ്റിപ്പാല ബിവറേജ്: ഹൈക്കോടതി നോട്ടീസ് കൈമാറി
എടപ്പാള്‍: കുറ്റിപ്പാല ബിവറേജസ് ഔട്ട്ലറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഹാജരാകണമെന്നാശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് കൈമാറി. ഹൈക്കോടതിയുടെ പ്രത്യേക ദൂതന് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.
കെട്ടിടമുടമകള്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കുമാണ് നോട്ടീസ് കൈമാറിയത്. കേസ് അടുത്ത വാദം കേള്‍ക്കുന്ന 23 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ ഇവര്‍ ഹാജറാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി ദൂതന് വഴി നോട്ടീസ് കൈമാറിയത്. ഹൈക്കോടതി വിധി ലംഘിച്ചാണ് കുറ്റിപ്പാലയിലെ ബിവറേജസ് പ്രവര്‍ത്തിക്കുന്നതെന്ന നിലപാടിലാണ് സമരസമിതിയും നാട്ടുകാരും. എന്നാല്‍ മദ്യശാല പ്രവര്‍ത്തിക്കാന്‍ പൊലിസ് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കനത്ത പൊലിസ് സാനിധ്യത്തില്‍ ബിവറേജസ് അധികൃതര്‍ മദ്യശാല തുറന്നത്. ഇതേത്തുടര്‍ന്ന് സമരസമിതിയും നാട്ടുകാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."