കുപ്പിവെള്ള കമ്പനി അടച്ചു പൂട്ടണം
തൃശൂര്‍: എല്‍ത്തുരുത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യം നടപ്പിലായില്ലെങ്കില്‍ കടുത്ത സമര പരിപാടികളിലേക്ക് കടക്കുമെന്ന് ബി.ജെ.പി മണ്ഡലം കമ്മറ്റി പ്രസിഡന്റ് വിനോദ് പൊള്ളാഞ്ചേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോര്‍പ്പറേഷന്‍ 45ാം ഡിവിഷനില്‍ എല്‍ത്തുരുത്ത് ബ്രിഡ്ജ് റോഡില്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും ദിവസവും ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഊറ്റുകയാണ് കുപ്പിവെള്ള കമ്പനി.
ജലസമൃദ്ധമായിരുന്ന മേഖല രണ്ടു വര്‍ഷം കൊണ്ട് രൂക്ഷമായ ജലക്ഷാമമുള്ള പ്രദേശമായിരിക്കുകയാണെന്ന് സമര സമിതി പ്രവര്‍ത്തകന്‍ റോളണ്ട് പറഞ്ഞു.
മേഖലയിലെ ചില കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഏഞ്ചല്‍ ബിവറേജസ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങിയത്.
കമ്പനി നിലവില്‍ ലൈസന്‍സ് പോലും പുതുക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. മലിന ജലനിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സംവിധാനം സ്ഥാപിക്കും വരെ കമ്പനി പ്രവര്‍ത്തനം നിര്‍ത്താത് അടക്കം എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറുടെ നിര്‍ദേശമുണ്ടായിരുന്നു.
ഇതെല്ലാം മറികടന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ രഘുനാഥ് സി മേനോന്‍, ഗില്‍ബര്‍ട്ട് തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."