ബഹ്‌റൈനിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: പണം നല്‍കി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കരുതെന്ന് അധികൃതര്‍
മനാമ: ബഹ്‌റൈനില്‍ അനധികൃതമായി പണം നല്‍കി ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ ആരും ശ്രമിക്കരുതെന്ന് ബഹ്‌റൈന്‍ ഗതാഗത മന്ത്രാലയം ജനറല്‍ ഡയരക്ടര്‍ കേണല്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അല്‍ ഖലീഫ മുന്നറിയിപ്പ് നല്‍കി.
ഈയിടെയായി ലൈസന്‍സ് നേടാനായി ചിലര്‍ അനധികൃതമായി പണം നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും ഗതാഗത മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ചില ഏജന്റുമാരും ഡ്രൈവിംഗ് അധ്യാപകരും പരിശീലനത്തിന് മൊത്തം സംഖ്യ പറഞ്ഞുറപ്പിക്കുകയും ഏതാനും മണിക്കൂറുകള്‍ മാത്രം പരിശീലനം നടത്തി പല ദിവസങ്ങളിലായി പരിശീലനം നടത്തിയതായുള്ള രേഖകള്‍ ഉണ്ടാക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ഗതാഗത രംഗം താറുമാറാക്കുമെന്നും കുറ്റകരമായ ഇത്തരം പ്രവണതയില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇതിനകം 45,000 ലൈസന്‍സുകളാണ് ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ലൈസന്‍സ് നേടാനായി ചിലര്‍ ഏജന്റുമാര്‍ക്ക്് പണം നല്‍കിയതായി മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പെന്നും ഇത്തരം ചൂഷണങ്ങള്‍ പ്രവാസികള്‍ കരുതിയിരിക്കണമെന്നും ബന്ധപ്പെട്ട വിഭാഗത്തില്‍ പരാതികള്‍ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഡ്രൈവിംഗ് അധ്യാപകരെ പറ്റിയോ മറ്റു സേവനങ്ങളെ കുറിച്ചോ പരാതിയുള്ളവര്‍ക്ക്് ഡയറക്ടേറ്റിലെ പരാതി സെല്ലില്‍ അറിയിക്കാമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനി മുതല്‍ ബഹ്‌റൈന്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വേഗത്തില്‍ ലഭിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ മന്ത്രാലയം ചെയ്തിട്ടുണ്ടെന്നും 500 പുരുഷന്മാരും 100 സ്ത്രീകളും അടക്കം 600 ഓളം ഇന്‍സ്്ട്രക്ടര്‍മാരെയാണ് മന്ത്രാലയം നിയോഗിച്ചിട്ടുള്ളതെന്നും ഏജന്റുമാരെയും പണം പറ്റുന്നവരെയും ഒഴിവാക്കി ഇത്തരം ഔദ്യോഗിക ഇന്‍സ്്ട്രക്ടര്‍മാരെ നേരിട്ട്് സമീപിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."