ബീഫ് കഴിച്ചെന്ന് ആരോപണം: ബിഹാറില്‍ ഏഴു പേര്‍ക്കുനേരെ ആക്രമണം
പാറ്റ്‌ന: ബീഫ് കഴിച്ചെന്നാരോപിച്ച് ഏഴു പേരെ ഗോരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയവര്‍ ആക്രമിച്ചു. ബിഹാറിലെ പടിഞ്ഞാറന്‍ ചംമ്പാരന്‍ ജില്ലയിലെ ദുംറയില്‍ ഇന്നലെയാണ് ബീഫിന്റെ പേരില്‍ ഏഴു മുസ്‌ലിംകള്‍ക്കു നേരെ ആക്രമണമുണ്ടായത്.
പശുവിനെ കൊന്നുവെന്നും അതിന്റെ ഇറച്ചി കഴിച്ചെന്നും ആരോപിച്ച് മുഹമ്മദ് ശഹാബുദ്ദീന്‍ എന്നയാളുടെ വീട് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അക്രമികള്‍ വളയുകയായിരുന്നു.
അയല്‍വാസികളടക്കമുള്ളവര്‍ പശു മാംസം കഴിച്ചെന്നും ഇവര്‍ ആരോപിച്ചു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കി 50ഓളം വരുന്ന അക്രമികള്‍ വടികള്‍ ഉപയോഗിച്ച് ശഹാബുദ്ദീനെ ആക്രമിച്ചു. ഇതിനിടെ അയല്‍വാസികായ ആറുപേരെകൂടി ഇയാളുടെ വീട്ടിലെത്തിച്ച് മര്‍ദിച്ച് മുറിയില്‍ പൂട്ടിയിട്ടു.
സ്ഥലത്തെത്തിയ പൊലിസിനെ കല്ലെറിഞ്ഞ് അകറ്റാന്‍ ശ്രമിച്ച അക്രമികള്‍ ജനക്കൂട്ട 'നീതി' നടപ്പാക്കാന്‍ മുസ്‌ലിംകളെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. ആയുധങ്ങളുമായി നില്‍ക്കുന്ന അക്രമികളുടെ ചിത്രങ്ങള്‍ ഹിന്ദി മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
അക്രമികളില്‍ നിന്ന് ഏഴുപേരെ പൊലിസ് രക്ഷിച്ചെങ്കിലും പിന്നീട് ഇവരെ അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് ഇവര്‍ക്കെതിരേ പൊലിസ് രേഖപ്പെടുത്തിയത്.
എന്നാല്‍ ആക്രമികള്‍ക്കെതിരേ കേസെടുക്കാന്‍ പൊലിസ് തയാറായിട്ടില്ല.
ബീഫുമായി ബന്ധപ്പെട്ട് ഗോ രക്ഷാ അക്രമികളുടെ നേതൃത്വത്തില്‍ ബിഹാറില്‍ ഈ മാസം നടക്കുന്ന രണ്ടാമത്തെ അക്രമമാണിത്. മാംസവുമായി പോവുകയായിരുന്ന മൂന്ന് മുസ്‌ലിംകളെ ഓഗസ്റ്റ് മൂന്നിന് അക്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."