സഊദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
റിയാദ്: സഊദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരപ്പനങ്ങാടി ഉള്ളണം ചാളക്കാപറമ്പ് സ്വദേശി സിറാജുദ്ദീന്‍(30), തിരുവനന്തപുരം അമരവിള താന്നീമൂട് ഫിറോസ് മന്‍സില്‍ ഷഫീഖ് പീര്‍ മുഹമ്മദ്(30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി അനീഷ് (32) അല്‍ബാഹ കിങ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച്ച രാത്രി അല്‍ ബഹക്ക് സമീപം മകവയിലാണ് അപകടം നടന്നത്.
മിററല്‍ അറബിയ്യ കമ്പനിയിലെ ജീവനക്കായ ഇവര്‍ കമ്പനി ആവശ്യാര്‍ഥം ജിസാനിലേക്ക് പോകുകയായിരുന്നു. കമ്പനി ആസ്ഥാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. വൈദ്യുതാഘാതമേറ്റു ഇരുവരും തല്‍ക്ഷണം മരിച്ചെന്നാണ് വിവരം. അഞ്ച് വര്‍ഷത്തോളമായി ഇവര്‍ മക്‌വയിലാണ് ജോലി ചെയ്തു വരുന്നത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.
നസ്‌റിയയാണ് പരപ്പനങ്ങാടി സ്വദേശി സിറാജുദ്ദീന്റെ ഭാര്യ. മകന്‍ മഹമ്മദ് സൈന്‍.
ശൈഫയാണ് തിരുവനതപുരം സ്വദേശിയായ പീര്‍മുഹമ്മദിന്റെ ഭാര്യ, ആഫിയ സുല്‍ത്താന മകളാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും അല്‍ബഹ കെ.എം.സി.സി നേതാക്കള്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."