HOME
DETAILS

സി.പി.ഐ-സി.പി.എം ശീതസമരം പൊട്ടിത്തെറിയിലേക്ക്

  
backup
August 20 2017 | 03:08 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b6%e0%b5%80%e0%b4%a4%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%9f


തിരുവനന്തപുരം: സി.പി.ഐ-സി.പി.എം ശീതസമരം ശക്തമാകുന്നു. വ്യക്തമായ ആശയ തര്‍ക്കങ്ങള്‍ ഇരു പാര്‍ട്ടികള്‍ക്കിടയിലും ഉടലെടുത്തു. ഭരണത്തിലേറിയതു മുതല്‍ ആരംഭിച്ച ശീതസമരം ചില സന്ദര്‍ഭങ്ങളില്‍ പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയിലെ അനധികൃത സ്ഥലംമാറ്റം നടത്തിയതിനെതിരേ സി.പി.ഐ അനുകൂല തൊഴിലാളി സംഘടന നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കാത്തതില്‍ വരെ എത്തി നില്‍ക്കുന്നു. എല്‍.ഡി.എഫ് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിന് മതിയായ കാരണങ്ങള്‍ വേണമെന്ന നിലപാടിലാണ് സി.പി.എം. എന്നാല്‍, യോഗം വിളിക്കാനാവശ്യമായ നിരവധി കാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സി.പി.ഐ.
ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതില്‍ വീഴിച വരുത്തുന്നത് സി.പി.എമ്മാണെന്നും സി.പി.ഐ കുറ്റപ്പെടുത്തുന്നു.
സി.പി.ഐ ഈ പദ്ധതി ശക്തമായി എതിര്‍ക്കുന്നുണ്ട്. കൂടാതെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനും ഇതിനെതിരേയാണ് നില്‍ക്കുന്നത്. കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് നല്‍കിയതിലും സി.പിഐക്ക് എതിര്‍പ്പുണ്ട്. ഘടകകക്ഷികളുമായി സമരസപ്പെട്ട് ജനകീയ ഭരണം ഉണ്ടാക്കാന്‍ കഴിയണമെന്നും സി.പി.ഐ നേതാക്കള്‍ പറയുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നതാണ്.
പേടിച്ചാല്‍ പനിവരുന്ന ആളാണ് പിണറായി വിജയനെന്നാണ് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. ഇതേ നാണയത്തില്‍ സി.പി.എം നേതാക്കളും തിരിച്ചു പറഞ്ഞിരുന്നു. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എം.എം മണി കാനം രാജേന്ദ്രനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇരുപാര്‍ട്ടികളുടെ സൗഹൃദങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീണിട്ടുണ്ട്. പ്രകടനപത്രികയില്‍ പറഞ്ഞിട്ടില്ലാത്ത പദ്ധതികള്‍ പോലും എല്‍.ഡി.എഫില്‍ അംഗീകാരം വാങ്ങാതെ സ്വന്തം നിലയില്‍ സി.പി.എം നടപ്പാക്കുന്നത് ഇതിനുദാഹരണമാണ്. മഹിജയുടെ സമരം, ലോ അക്കാദമി സമരം, ക്രമസമാധാന തകര്‍ച്ച, സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിലെ ഇടപെടല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
അതിരപ്പിള്ളിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നെങ്കില്‍ സി.പി.ഐ നിലപാട് വ്യക്തമാക്കേണ്ടി വരുമെന്ന സ്ഥിതിയാണുള്ളത്. നിലവിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് എല്‍.ഡി.എഫ് യോഗം വിളിക്കണമെന്ന ആവശ്യവും സി.പിഐ മുന്നോട്ടു വയ്ക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  15 days ago