HOME
DETAILS
MAL
നാലു കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു
backup
August 20 2017 | 04:08 AM
മുക്കം: ശസ്ത്രക്രിയയിലൂടെ 46-കാരിയുടെ ഉദരത്തില്‍നിന്ന് നാലു കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കെ.എം.സി.ടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വയനാട് വാഴവറ്റം സ്വദേശിയായ സ്ത്രീയുടെ ഉദരത്തില്‍നിന്ന് മുഴ നീക്കം ചെയ്തത്.
കെ.എം.സി.ടി വനിത-ശിശു ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ചെല്ലമ്മയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ. വിനോദ്, ഡോ. ഷൈനി എന്നിവര്‍ അനസ്തേഷ്യ നല്കി. ശസ്ത്രക്രിയ ആവശ്യമാണെന്ന് രണ്ടു വര്‍ഷം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. പല കാരണങ്ങളാല്‍ ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."