വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണത്തില്‍ വിഷബാധയെന്ന്: വണ്ടൂരില്‍ 150ഓളം പേര്‍ ചികിത്സ തേടി
വണ്ടൂര്‍: വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 150ഓളം പേര്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടി. വണ്ടൂരിലെ ഒരു ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് അസ്വസ്ഥകളുണ്ടായത്. സല്‍ക്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ് കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ ഛര്‍ദിയും വയറിളക്കവും അനുഭവപെട്ട് വണ്ടൂരിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി ദൂര സ്ഥലങ്ങളില്‍ നിന്നെത്തിയ പലയാളുകള്‍ക്കും രാത്രിയിലും പിറ്റേന്നുമായി ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നെന്ന് പറയുന്നു. സല്‍ക്കാരത്തിലൊരുക്കിയ ഭക്ഷണത്തിലേതെങ്കിലും തരത്തിലുള്ള വിഷബാധയേറ്റതാകും കാരണമെന്നാണ് കരുതുന്നത്. ആരോഗ്യ വകുപ്പ് സ്ഥാപനത്തില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
മേഖലയിലെ പല ഭക്ഷണ സ്ഥാപനങ്ങളിലുമുപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെന്നുള്ള ആക്ഷേപവുമുണ്ട്. പകര്‍ച്ചാ വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നെങ്കിലും ജല ദൗര്‍ലഭ്യം മൂലം പല സ്ഥാപനയുടമകളും കിട്ടുന്ന വെള്ളമാണ് പയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."