വള്ളിക്കുന്ന് റെയില്‍വേ അടിപ്പാത: ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
വള്ളിക്കുന്ന്: റെയില്‍വേ അടിപ്പാതയുടെ പ്രവൃത്തികള്‍ പരിശോധിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ മാസം തന്നെ ഉദ്ഘാടനം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ഒരുക്കമാണെങ്കിലും റെയില്‍വേയുടെ ഭാഗത്തുളള ചില പണികള്‍ കൂടി തീരാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ഹാരിസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ എം. പി. അബ്ദുല്ല, ഓവര്‍സിയര്‍ ലിജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. വള്ളിക്കുന്ന് റെയില്‍വേ സ്റേറഷന് ഡവലപ്മെന്റ് കമ്മിറ്റി സെക്രട്ടറി പി. പി. അബ്ദുല്‍ റഹ്മാന് ഉദ്യോഗസ്ഥരെ അനുഗമിച്ചു.വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് ഡവലപ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശോഭ അധ്യക്ഷയായി. പി. പി. അബ്ദുല്റഹ്മാന്, നിസാര്‍ കുന്നുമ്മല്‍, ഒ. ലക്ഷ്മി, സോമസുന്ദരന്‍, അഡ്വ. എം. രവി, കെ. ഇര്‍ഷാദ്, ലത്തീഫ് കല്ലുടുമ്പന്‍, എം. കേശവന്, ഇ. നരേന്ദ്രദേവ്, തുടങ്ങിയവര്‍ സംസാരിച്ചു.
അടിപ്പാതയുടെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി ഇന്ന് രാവിലെ ഒന്‍പത് മണിക്ക് സ്വാഗതസംഘം രൂപീകരണയോഗം അരിയല്ലൂര്‍ ഗ്രാമീണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരുമെന്നും എല്ലാവരും പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."