എസ്.ഡി.പി.ഐ ബഹുജന റാലിയും പ്രതിരോധ സംഗമവും സംഘടിപ്പിച്ചു
വാടാനപ്പള്ളി: രാഷ്ട്രത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്യാസികളും രാജ്യസ്‌നേഹികളും ഫാസിസത്തെ ചെറുക്കാന്‍ തയാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ഉപാധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.
'ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക' എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റി വാടാനപ്പള്ളിയില്‍ സംഘടിപ്പിച്ച ബഹുജന റാലിയും പ്രതിരോധ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരന്മാരെ ഫാസിസ്റ്റ് ശക്തികള്‍ തെരുവിലിട്ട് തല്ലിക്കൊല്ലുന്നത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ഇതിനെതിരേ ഭരണകൂടങ്ങള്‍ നിസ്സംഗരാകുകയും ഫാസിസ്റ്റുകളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയുന്നു .
ഈ ഗുരുതരമായ സ്ഥിതിവിശേഷത്തെ നേരിടാന്‍ സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നുമാത്രമല്ല സവര്‍ണ രാഷ്ട്രീയ ഭീകരതയുടെ പ്രചാരകരാകുകയും ചെയ്യുന്നു.
ഭരണഘടനയെയും മതേതര മൂല്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസ്താവനകളും പ്രഖ്യാപനങ്ങളുമാണ് രാജ്യം ഭരിക്കുന്ന മന്ത്രിമാരില്‍ നിന്നുപോലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഐതിഹ്യങ്ങളും പുരാണങ്ങളും ന്യായാധിപന്മാര്‍പോലും മാനദണ്ഡമായി സ്വീകരിക്കുന്നതിനെതിരേ സ്വാഭാവിക പ്രതിഷേധങ്ങള്‍ പോലും രൂപപ്പെടുന്നില്ല എന്നുള്ളത് രാജ്യം ഇന്ന് എത്തിയിരിക്കുന്ന സാഹചര്യത്തെയാണ് വരച്ചു കാട്ടുന്നത്.
ഇതിനെതിരേയുള്ള ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ സംഗമത്തിന് ജില്ലാ പ്രസിഡന്റ് പി. ആര്‍ സിയാദ് അധ്യക്ഷനായി.
കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇഞ്ചക്കാട് ബാലചന്ദ്രന്‍, വിളയോടി ശിവന്‍കുട്ടി, പി.എ കുട്ടപ്പന്‍, ് റൈഹാനത്ത് ടീച്ചര്‍, പി.കെ ഉസ്മാന്‍,കെ.കെ ഹുസൈര്‍, എം. ഫാറൂഖ്, സാമൂഹിക ുര്‍ഷിദ് ചേലക്കര, എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് ആര്‍.വി ഷെഫീര്‍, പ്രവാസി ഫോറം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ വടക്കേക്കാട്, മണലൂര്‍ മണ്ഡലം പ്രസിഡന്റ് പി.ഐ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."