നവമാധ്യമങ്ങളുടെ ദുരുപയോഗത്തില്‍ രക്ഷിതാക്കള്‍ ജാഗരൂകരാകണം: റൂറല്‍ എസ്.പി
കൊട്ടാരക്കര: നവ മാധ്യമങ്ങളുടെ ദുരുപയോഗത്തില്‍ രക്ഷിതാക്കള്‍ ജാഗരൂകരായിരിക്കണമെന്ന് റൂറല്‍ എസ്.പി ബി അശോകന്‍. തൃക്കണ്ണമംഗല്‍ എസ്.കെ.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരായുള്ള ജില്ലാതല ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അച്ചടക്കവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള യുവ തലമുറയെ വാര്‍ത്തെടുക്കേണ്ട വിദ്യാലയങ്ങളില്‍ നിന്നാണ് ചതിക്കുഴികള്‍ നിറഞ്ഞ ഓണ്‍ലൈന്‍ ഗെയിമുകളെ കുറിച്ചുള്ള അവബോധം തുടങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിക്കള്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ ബ്ലൂവെയില്‍ പോലുള്ള ചതിക്കുഴികളെ പറ്റിയുള്ള സംശയങ്ങള്‍ക്ക് റൂറല്‍ ജില്ലാ സൈബര്‍ സെല്‍ വിഭാഗവുമായി ബന്ധപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. എസ്.പി.സി കേഡറ്റുകളും സ്‌കൂള്‍ വിദ്യാര്‍ഥികളും പി.റ്റി.എ ഭാരവാഹികളും പങ്കെടുത്തു.
എസ്.പി.സി ജില്ലാ നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്. പി ജി സര്‍ജ്ജു പ്രസാദ് അധ്യക്ഷനായി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എം. ബി മുരളീധരന്‍ പിള്ള, പ്രിന്‍സിപ്പല്‍ ബിജോയ് നാഥ് എന്‍. എല്‍, സ്‌കൂള്‍ മാനേജര്‍ ജെ ഗോപകുമാര്‍, എസ്.ഐ സി.കെ മനോജ്, എസ്.പി.സി.എ അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ പി രതീശന്‍, എസ് പ്രതീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."