HOME
DETAILS
MAL
മന്ത്രിയുടെ പ്രസ്താവന വയനാടന്‍ ജനതയോടുള്ള വഞ്ചന: ഡി.സി.സി
backup
August 20 2017 | 19:08 PM
കല്‍പ്പറ്റ: വയനാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത സംബന്ധിച്ച് മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രസ്താവന വയനാട്ടുകാരോടുള്ള കടുത്ത വഞ്ചനയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തി പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് പകരം കര്‍ണാടകയും, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമടക്കം പദ്ധതിക്കെതിരെന്ന് പറയുന്നത് കുപ്രചരണമാണ്. നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പാതക്കായി വകയിരുത്തിയ എട്ടുകോടിയില്‍ നിന്നും ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് പദ്ധതിയുടെ അന്തിമരൂപരേഖ തയ്യാറാക്കുന്നതിന് രണ്ടു കോടി നല്‍കാത്തത് പദ്ധതി അട്ടിമറിക്കാനാണ്. ഇത് ശരിവെക്കുന്നതാണ് മന്ത്രി ജി. സുധാകരന്റെ നിയമസഭയിലെ പ്രസ്താവനയെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."