എം.ഇ.എസ് കോളജിലെ അക്രമം സ്വമേധയാ ടി.സി വാങ്ങിയില്ലെങ്കില്‍ ഇന്നു പുറത്താക്കും
പൊന്നാനി: എം.ഇ.എസ് കോളജില്‍ വ്യാപകമായി ആക്രമണം നടത്തി മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയ കോളജ് യൂനിയന്‍ ചെയര്‍മാനടക്കം 11 പേര്‍ക്കെതിരേ അച്ചടക്ക നടപടി. കോളജ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് 11 പേര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ ഭാവി നഷ്ടപ്പെടാതിരിക്കാന്‍ സ്വയം ടി.സി വാങ്ങിപ്പോകാനാണ് സ്റ്റാഫ് കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതു പ്രകാരം ഇന്നു വൈകിട്ട് അഞ്ചിനു മുന്‍പായി നഷ്ടപരിഹാരവും നല്കി സ്വമേധയാ ടി.സി വാങ്ങിപ്പോകണം. ഇല്ലെങ്കില്‍ ഇന്ന് അഞ്ചിനു ശേഷം 11 വിദ്യാര്‍ഥികളെയും പുറത്താക്കും.
പുറത്താക്കിയാല്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനം പ്രതിസന്ധിയിലാകും. ഇതില്ലാതിരിക്കാനാണ് സ്വമേധയാ ടി.സി വാങ്ങിപ്പോകാന്‍ രക്ഷിതാക്കളുടെ യോഗത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനോട് അനുകൂല മറുപടി ഇനിയുമുണ്ടായിട്ടില്ല. സ്വമേധയാ ടി.സി വാങ്ങിപ്പോയാല്‍ കേസ് പിന്‍വലിക്കാമെന്നും മാനേജ്മെന്റ് നിര്ദേശംവച്ചിട്ടുണ്ട്.
നഷ്ടപരിഹാരം നല്‍കാനോ സ്വമേധയാ ടി.സി വാങ്ങാനോ എസ്.എഫ്.ഐ തയാറാകില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."