HOME
DETAILS

ജലനിധി പദ്ധതി അവസാനഘട്ടത്തില്‍

  
backup
August 21 2017 | 03:08 AM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f


മാള: ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി നടപ്പിലാക്കുന്ന ജലനിധി പദ്ധതി പണികള്‍ പൂര്‍ത്തിയാക്കി പഞ്ചായത്തുകള്‍ക്ക് കൈമാറാനുള്ള അവസാനഘട്ട ഒരുക്കത്തിലാണെന്ന് അധികൃതര്‍. നിയോജകമണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളിലും കൊടുങ്ങല്ലൂര്‍ നഗരസഭയിലുമായി പദ്ധതി ആരംഭിക്കുന്നതിനായി ജല അതോറിറ്റി കരാര്‍ ഒപ്പിടേണ്ട പ്രവര്‍ത്തികളാണ് ഇനി ബാക്കിയുള്ളത്.
മാള, പുത്തന്‍ചിറ, പൊയ്യ, വെള്ളാങ്കല്ലൂര്‍, കുഴൂര്‍, അന്നമനട ആറ് ഗ്രാമ പഞ്ചായത്തുകളിലും കൊടുങ്ങല്ലൂര്‍ നഗരസഭ പരിധിയിലുമുള്ള ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കുന്ന ബൃഹത്തായ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനായി വൈന്തലയിലുളള ജല അതോറിറ്റിയുടെ ജലശുദ്ധീകരണ പ്ലാന്റ് നവീകരിച്ചാണ് പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്നത്. ശുദ്ധീകരണ പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിച്ചും ഓരോ പഞ്ചായത്തുകളിലും പുതിയതായി ജലസംഭരണികളും നിര്‍മിച്ചുമാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. എല്ലാ പഞ്ചായത്തുകളിലെയും ജലസംഭരണികള്‍ കമ്മിഷന്‍ ചെയ്തു ശുദ്ധജലം വിതരണം ചെയ്തു തുടങ്ങിയിട്ട് നാളേറെയായി. പമ്പിംഗ് കേന്ദ്രം മുതല്‍ ഓരോ പഞ്ചായത്തിലെയും ജലസംഭരണികള്‍ വരെ വെള്ളമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ജല അതോറിറ്റി ചെയ്യുന്നത്. ഇതിനായി വൈന്തലയിലുളള ജല അതോറിറ്റിയുടെ ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷി 18 ദശലക്ഷം ലിറ്ററില്‍ നിന്നു 25 ദശലക്ഷം ലിറ്ററാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്ലാന്റിലെ ഫില്‍റ്ററുകള്‍ ഡ്യുവല്‍ മീഡിയ ഫില്‍റ്ററാക്കുകയും ചെയ്തിട്ടുണ്ട്. വെളളം പമ്പ് ചെയ്യുന്ന മോട്ടോറുകളും മാറ്റി സ്ഥാപിച്ചു. 51.02 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ 41.8 കോടി രൂപ ജലനിധി മുഖേന സംസ്ഥാന സര്‍ക്കാരും 5.53 കോടി രൂപ ഗ്രാമപഞ്ചായത്തുകളും 3.69 കോടി രൂപ ഗുണഭോക്താക്കളുമാണ് വഹിക്കുന്നത്. ജല അതോറിറ്റിയും വിവിധ പഞ്ചായത്തുകളുമായുളള കരാര്‍ ഒപ്പിടുന്ന സാങ്കേതികത മാത്രമാണ് അവശേഷിക്കുന്നതെന്നും ഇതിനുളള അവസാന ഘട്ട ശ്രമത്തിലാണെന്നും ജലനിധി അധികൃതര്‍ പറയുന്നു. വിവിധ പഞ്ചായത്ത് തലത്തിലുളള സ്‌കീം ലെവല്‍ കമ്മറ്റികളുമായും പഞ്ചായത്തുകള്‍ കരാറിലേര്‍പ്പെടേണ്ടതുണ്ട്. ഇവ രണ്ടും ഒന്നിച്ച് ഒപ്പിട്ടതിന് ശേഷം ജലനിധി ഔദ്യോഗികമായി തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  12 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  12 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  12 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago