ഓണം; ആറ്റിങ്ങല്‍ ടൗണില്‍ ഗതാഗത നിയന്ത്രണം
ആറ്റിങ്ങല്‍: ഓണവുമായി ബന്ധപ്പെട്ട് പൂവന്‍പാറ മുതല്‍ മാമം വരെയും മാമം മുതല്‍ പാലസ് റോഡുവഴി പൂവന്‍പാറ വരെയും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. കാല്‍നടയാത്രക്കാര്‍ ഫുട്പാത്തില്‍ കൂടി നടക്കുകയും സീബ്രാ ലൈനില്‍ക്കൂടി മാത്രം റോഡു മുറിച്ചുകടക്കുകയും വേണം. ബസുകള്‍ അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്തി ആളിനെക്കയറ്റി അപ്പോള്‍ത്തന്നെ പോകണം. തിരക്ക് കൂടുന്നതനുസരിച്ച് കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് തിരുവനന്തപുരത്തേക്ക് പോകുന്ന ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ലോ ഫ്‌ളോര്‍ ബസുകള്‍ സ്റ്റാന്റില്‍ കയറാതെ വെഞ്ഞാറമൂട് ബസ് സ്റ്റോപ്പില്‍ നിര്‍ത്തണം.
തിരക്കുള്ള സമയങ്ങളില്‍ പൂവന്‍പാറ നിന്ന് വരുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡിലേക്ക് തിരിയേണ്ടതായ വാഹനങ്ങള്‍ കച്ചേരിയില്‍ എത്തി കൗണ്ട് ചുറ്റി പോകണം. ടൗണ്‍ യു.പി.എസ് കച്ചേരി റോഡ് പൂര്‍ണമായും വണ്‍വേ ആയിരിക്കും. ഒരു കാരണവശാലും ടൗണ്‍ യു.പി.എസില്‍ നിന്നു വാഹനങ്ങള്‍ കച്ചേരിയിലേക്കു കടത്തിവിടില്ല. തിരക്കു കൂടുമ്പോള്‍ കുഴിമുക്കില്‍ നിന്നു കച്ചേരിയിലേക്കു വരുന്ന വാഹനങ്ങള്‍ ഗേള്‍സ് എച്ച്.എസ് റോഡ് വഴി തിരിച്ചുവിടുക. തിരക്കുള്ള സമയങ്ങളില്‍ തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ചരക്കു വാഹനങ്ങളെയും ലോറി, ടെമ്പോ തുടങ്ങിയ വാഹനങ്ങളെയും കോരാണിയില്‍ നിന്നും തിരിച്ച് പുളിമൂട് വഴി ഗേള്‍സ് എച്ച്.എസ് ജങ്ഷന്‍ വഴി മണനാക്ക് വഴി ആലംകോട് വഴി തിരിച്ചുവിടും.
അമ്മന്‍കോവില്‍ ലീലാ പമ്പ് റോഡ് പൂര്‍ണമായും വണ്‍വേ ആയിരിക്കും. പാലസ് റോഡില്‍ നിന്ന് എന്‍.എച്ചിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. 25 മുതല്‍ നാലുമുക്ക് മുതല്‍ കച്ചേരി വരെയും പൂര്‍ണമായും വണ്‍വേ ആയിരിക്കും. വലിയ വ്യാപാരസ്ഥാപനങ്ങള്‍ അവരവരുടെ സ്ഥാപനങ്ങളില്‍ വരുന്ന വാഹനങ്ങള്‍ക്കു സ്വന്തമായി പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തണം. ടൗണില്‍ പാര്‍ക്കിങ് നിയന്ത്രണവിധേയമായിരിക്കും. ടൗണില്‍ വന്നു പാര്‍ക്ക് ചെയ്യേണ്ടതായ വാഹനങ്ങള്‍ക്കു ആറ്റിങ്ങല്‍ കോളജിലും ബോയ്‌സ് എച്ച്.എസ്സിലും ബി.ടി.എസ് സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും.
വഴിയോര കച്ചവടം മുനിസിപ്പാലിറ്റിയുമായി ചേര്‍ന്നു ക്രമീകരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. ഫുട്പാത്തില്‍ യാതൊരു കാരണവശാലും കച്ചവടം അനുവദിക്കില്ല. ചരക്കുമായി വരുന്ന വാഹനങ്ങള്‍ ചരക്ക് ഇറക്കുന്നത് രാവിലെ 11.30നും ഉച്ചയ്ക്ക് 3 മണിക്കും ഇടയിലായിരിക്കും. യാത്രക്കാര്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും ടൗണിലെ സി.സി.ടി.വി കാമറ പരിശോധിച്ച് അപ്പപ്പോള്‍ മൈക്കിലൂടെ നിര്‍ദേശങ്ങള്‍ നല്‍കും. സ്വകാര്യ ബസുകള്‍ 5 മിനിറ്റില്‍ കൂടുതല്‍ സ്റ്റേ ഉണ്ടെങ്കില്‍ മാത്രം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. 25 മുതല്‍ നഗരത്തില്‍ ബീറ്റ് പട്രോളിങ്, ഷാഡോ പൊലിസ് നിരീക്ഷണം എന്നിവ ഉണ്ടായിരിക്കുമെന്നും ആറ്റിങ്ങല്‍ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."