മഴയില്‍ കുളമായി മുല്ലക്കാനം- രാജാക്കാട് റോഡ്
രാജാക്കാട്: മുല്ലക്കാനം - രാജാക്കാട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമില്ല. മഴ ശക്തമായതോടെ ടാറിംഗ് തകര്‍ന്ന രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികള്‍ കുളമായി മാറിയിരിക്കുകയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും മന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ അനുദിനം കടന്നുപോകുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ നടപടിയില്ല.
ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പെടുന്നത് നിത്യ സംഭവമയി മാറിയിരിക്കുകയാണ്. ഹൈറേഞ്ചിലെ പ്രധാന റോഡുകളില്‍ ഒന്നായ കുഞ്ചിത്തണ്ണി- രാജാക്കാട് റൂട്ടില്‍ മുല്ലക്കാനം മുതല്‍ രാജാക്കാട് വരെയുള്ള രണ്ട് കുലോമീറ്റര്‍ റോഡാണ് കാല്‍നടപോലും കഴിയാത്ത വിധം തകര്‍ന്ന് കിടക്കുന്നത്. ശക്തമായ മഴയില്‍ വെള്ളം ഒഴുകിപ്പോകുന്നതിന് ഓടകള്‍ തീര്‍ക്കാത്തതാണ് റോഡ് തകരുവാന്‍ പ്രധാന കാരണം. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് അറ്റകുറ്റ പണി നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പട്ടിട്ടും ഒരുവിധ നടപടിയുമില്ല.
മുല്ലക്കാനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേയ്ക്കുള്ള രോഗികളും വിവിധ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്ക് കട്ടികളും വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്.
വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ അടക്കം കടന്നുപോകുന്നതിന് വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഇതുവഴി വരുന്നതിന് ഡ്രൈവര്‍മാര്‍ തയ്യാറാകാത്ത സാഹചര്യമാണെന്ന് വിനോദ സഞ്ചാരികളും പറയുന്നു.
റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് അടിയന്തരി നടപടി സ്വീകരിച്ചില്ലെങ്കില്‍ നാട്ടുകാരുടേയും ഓട്ടോ തൊഴിലാളികളുടേയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."