നിര്‍മാണ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കണം: ബിജിമോള്‍ എം.എല്‍.എ
തൊടുപുഴ: നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് ബോണസ് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയന്‍ എ ഐ റ്റി യു സി താലൂക്ക് കണ്‍വെന്‍ഷനും ക്ഷേമനിധി കാര്‍ഡുകളുടെ വിതരണവും തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
തൊഴിലാളി ക്ഷേമ പദ്ധതികളും ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും തൊഴില്‍ നിയമങ്ങള്‍ കുത്തക മുതലാളിമാര്‍ക്ക് മാത്രം അനുകൂലമാക്കിമാറ്റുന്ന നടപടികളുമായിട്ടാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും വിലകയറ്റവും മൂലം തൊഴില്‍ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി.
അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ഗീതാ തുളസീധരന്‍ അധക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ. സലിംകുമാര്‍, പി കെ പുരുഷോത്തമന്‍ നായര്‍, ആര്‍ തുളസീധരന്‍,എം.ബി സണ്ണി,ഇ എം ഗോപി,കെ എ സന്തോഷ്,ഫാത്തിമ അസീസ്,കെ.കെ നിഷാദ്, കെ കെ രാഘവന്‍, ഇ സി ബെന്‍സണ്‍, രഞ്ജിനി ഷിബു സംസാരിച്ചു. നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഗീതാ തുളസീധരനെ പ്രസിഡന്റായും കെ കെ രാഘവന്‍,കെ ഡി വര്‍ക്കി,സുമ രവി,എസ് സ്വയംപ്രഭ എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ സലിംകുമാറിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എംബി സണ്ണി,കെ എ സന്തോഷ്,ഇ സി ബെന്‍സണ്‍(ജോയിന്റ് സെക്രട്ടറിമാര്‍),പി കെ സോമന്‍(ഖജാന്‍ജി) എന്നിവരുള്‍പ്പെടെയുള്ള 25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."