കരനെല്‍ കൃഷിക്ക് തുടക്കമായി
പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി കൃഷിഭവന്റേയും പഞ്ചായത്തിന്റേയും സഹായത്തോടുകൂടി മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌ക്കൂളില്‍ കരനെല്‍ കൃഷിക്ക് തുടക്കം. വിതഉത്സവം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലീലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഒരേക്കറില്‍ അന്‍പത് സെന്റ് സ്ഥലത്താണ് കരനെല്‍കൃഷി ചെയ്യുന്നത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ പയര്‍, പടവലം, പാവല്‍, പീച്ചില്‍, വെണ്ട, വഴുതന, പഞ്ചമുളക്, ചീര എന്നിവയും കൃഷി ചെയ്യുന്നു.
തുടര്‍ന്ന് നടന്ന സമ്മേളനം തൈക്കാട്ടുശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശശികല ഉദ്ഘാടനം ചെയ്തു.
സ്‌ക്കൂള്‍ മാനേജര്‍ റവ.ഫാ.വര്‍ഗീസ് മാണിക്കനാം പറമ്പില്‍ അധ്യക്ഷനായി. പ്രധാനധ്യാപിക എലിസബത്ത് പോള്‍ സ്വാഗതം പറഞ്ഞു. മഞ്ചുശ്രീ, പി.എസ്ആന്റണി, ജോസ് എന്നിവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് രാജേന്ദ്രന്‍ നന്ദി പറഞ്ഞു. പ്രമുഖ കര്‍ഷകന്‍ ചന്ദ്രന്‍ വേലം വെളിയേയും, കുട്ടി കര്‍ഷകര്‍ അമലിനേയും അന്തോച്ചന്‍ പുത്തന്‍ വെളി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."