അരൂര്‍ ട്രെയിന്‍ അപകടം: കൊടുംവളവ് അപകട കാരണമെന്ന് നാട്ടുകാര്‍
അരൂര്‍: അരൂരില്‍ മൂന്നു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞതിന് കാരണം ട്രാക്കിലെ കൊടും വളവും മറുഭാഗത്തേക്ക് കടക്കുന്നതിനുള്ള വഴിയില്ലാത്തതുമാണെന്ന് നുട്ടുകാര്‍ ആരോപിക്കുന്നു.
തീരദേശ റെയില്‍പാത വന്നതിനുശേഷം രണ്ടായി കീറി മുറിച്ച അരൂരിന്റെ തീരദേശത്ത് ജനങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
മുറുഭാഗം കടക്കണമെങ്കില്‍ റെയില്‍വേ ട്രാക്കിലേക്കുള്ള കുത്തനെയുള്ള കയറ്റം കയറി വേണം മറുഭാഗത്തേക്ക് എത്തുവാന്‍. ഇത് പ്രദേശവാസികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് പറയുന്നു.
ഏറെ നാളുകളായി തങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് വേണ്ട ഒരുക്കം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയിട്ട്. എന്നാല്‍ തീര്‍ത്തും അവഗണനായാണ് റെയില്‍വേ കാട്ടുന്നത്. റെയില്‍വേ ട്രാക്കിലൂടെ കടന്നുപോകുന്നതൂ മൂലം ഇതിന് മുന്‍പും ട്രെയിനിടിച്ച് മരണം സംഭവിച്ചിട്ടുണ്ട്.
ഇപ്പോള്‍ വീണ്ടും മൂന്നുപേര്‍ അതി ദാരുണമായി റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയയോടെയായിരുന്നു അപകടം. അരൂരില്‍ ഞായറാഴ്ച മൂന്നു യുവാക്കളുടെ ദാരുണ മരണവിവരം അറിഞ്ഞുകൊണ്ടാണ് ഉണര്‍ന്നത് .
റെയില്‍വേ ലൈനിന് മറുഭാഗത്തുള്ള ജനങ്ങള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത്തരം സാഹചര്യത്തില്‍ പ്രദേശങ്ങളിലെ പ്രായമേറിയവരാണ് ദുരിതമനുഭവിക്കുന്നത്.
റെയില്‍ ട്രാക്കിന്റെ കീഴിലുള്ള ഒറ്റയടി പാതയിലൂടെ സഞ്ചരിച്ച് ഏറെ ദൂരം എത്തിയെങ്കില്‍ മാത്രമേ സാധാരണ ഗതിയില്‍ മറുഭാഗത്തേക്ക് ഇവര്‍ക്ക് എത്തുവാന്‍ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ കൂടുതല്‍ പേരും റെയില്‍വേ ട്രാക്കിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്.
ട്രാക്കിന്റെ തൊട്ടടുത്ത റയില്‍വേയുടെ കൊടും വളവ് ഇതിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഏറെ ഭീഷണിയാണ് നേരിടേണ്ടി വരുന്നത്. ഇത്തരം സാഹചര്യത്തിലാണ് മൂന്നു യുവാക്കളുടെ ജീവനുകള്‍ റെയില്‍വേ ട്രാക്കില്‍ പൊലിഞ്ഞത്.
മുന്‍ കാലങ്ങളില്‍ ഡീസല്‍ എഞ്ചിനായിരുന്നതിനാല്‍ ട്രെിയന്‍ വരുന്നത് അറിയുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് ഇലക്ട്രിക് ട്രെയിനാണ് ഇതു വഴി കടന്നു പോകുന്നത്.
ഇലക്ട്രിക് ട്രെയിന്‍ വരുന്നത് അറിയുവാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. ട്രെയിന്‍ വരുന്നത് അറിഞ്ഞാല്‍തന്നേ വശങ്ങളിലേക്ക് മാറി നില്‍ക്കുവാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണുള്ളത്. ഇരുവശങ്ങളിലും കുറ്റിക്കാടുകള്‍ നിറയുകയും ഇഴജന്തുക്കളുടെ താവളമായതിനാലും വശങ്ങളിലേക്ക് ഇറങ്ങി നില്‍ക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് പരിസരവാസികള്‍ക്കും ഏറെ ഭീഷിയാണ് മുഴക്കുന്നത്.
ട്രെയിന്‍ വരുന്നത് അറിയുന്നതിനായി ഒരു സിഗ്നല്‍ സംവിധാനം ഒരുക്കണമെന്ന് ജനങ്ങള്‍ നിരവധി തവണകളായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം സാക്ഷാത്ക്കരിക്കുന്നതിന് ബന്ധപ്പെട്ട റയില്‍വേ അധികൃതര്‍ തയ്യാറാകാത്തതില്‍ വന്‍ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന റയില്‍വേക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ടി വരുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."