മതപ്രബോധകര്‍ക്കെതിരായ അറസ്റ്റ്: പ്രതിഷേധ പ്രകടനം നടത്തി
പാലക്കാട്: ആലുവയില്‍ ലഘുലേഖ വിതരണം ചെയ്ത മതപ്രബോധകര്‍ക്കെതിരായ അറസ്റ്റിലും ആര്‍.എസ്.എസ് അക്രമത്തിലും പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ ഏരിയാ കമ്മിറ്റികള്‍ സംയുക്തമായി ലഘുലേഖ വിതരണം ചെയ്ത് പ്രതിഷേധിച്ചു. പൊതുയോഗത്തില്‍ ഫാസില്‍ ആലത്തൂര്‍ അധ്യക്ഷനായി.
ലുഖ്മാന്‍ ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മനസാക്ഷിയെ തകര്‍ത്ത ആര്‍.എസ്.എസ് ആശയങ്ങളെ നടപ്പിലാക്കുന്ന സര്‍ക്കാറല്ല കേരളത്തിനാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. അബ്ദു ശുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.
നൗഷാദ് ആലവി, മുഹമ്മദ് സാജിദ് അബ്ദുസ്സമദ്, ഷഹസാദ്, അമീര്‍ ഉനൈസ്, നസീഫ്, റുവൈസ്, സാബിത്ത്, ഫാരിസ് പ്രകടനത്തിന് നേതൃത്വം നല്‍കി.
പട്ടാമ്പി: ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് പൊലിസ് കാവലിരിക്കരുത് മൗലികാവകാശമാണ് എന്ന പ്രമേയവുമായി മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ സോളിഡാരിറ്റി ടൗണില്‍ സംയുക്ത പ്രകടനം നടത്തി.
നാസര്‍ കാരക്കാട്, കെ.പി ഹമീദ്, കെ.പി ഫൈസല്‍, പി ഫാഇസ്, ബാസിത്ത്, എം.ടി അനീസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."