സര്‍ദാര്‍ സിങ്ങിന് ഖേല്‍രത്‌ന; പൂജാരയ്ക്കും ഹര്‍മാന്‍പ്രീതിനും അര്‍ജുന
ന്യൂഡല്‍ഹി: അര്‍ജുന,ദ്രോണാചാര്യ,ധ്യാന്‍ചന്ദ് പുരസ്‌കാരങ്ങള്‍ കേന്ദ്രകായിക മന്ത്രാലയം പ്രഖ്യാപിച്ചു. സെലക്ഷന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ഹോക്കി നായകന്‍ സര്‍ദാര്‍ സിങിനും പാരാ അത്‌ലറ്റ് ദേവേന്ദ്ര ജജാരിയക്കുമാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍. ജജാരിയ റിയോ പാരലിംപിക്‌സിന്റെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിരുന്നു. കായിക മേഖലയിലെ സമഗ്രസംഭാവനയ്ക്ക് നല്‍കിവരുന്ന ധ്യാന്‍ ചന്ദ് അവാര്‍ഡ് അത്‌ലറ്റിക് താരം ഭൂപേന്ദര്‍ സിങ്, ഫുട്‌ബോള്‍ താരം സയ്യിദ് ഷാഹിദ് ഹാകിം, ഹോക്കി താരം സുമാറായ് തെതെ എന്നിവര്‍ക്ക് ലഭിച്ചു.
അതേസമയം സര്‍ദാര്‍ സിങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും ഗ്യാങ്ഷുവില്‍ 2010ല്‍ നടന്ന ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു.
മികച്ച പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചാര്യ പുരസ്‌കാരം ഏഴുപേര്‍ക്കാണ് ലഭിച്ചത്. അത്‌ലറ്റിക് പരിശീലകനും ഇതിഹാസ കോച്ചുമായി ഡോ.ആര്‍. ഗാന്ധിക്ക് മരണാനന്തര ബഹുമതിയായി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കബഡി പരിശീലക ഹീരനന്ദ് കത്താരിയ, ബാഡ്മിന്റണിലെ ആജീവനാന്ത സേവനത്തിന് ജി.എസ്.എസ്.വി പ്രസാദ്, ബോക്‌സിങ് കോച്ച് ബ്രിജ് ഭൂഷണ്‍ മൊഹന്തി, ഹോക്കി പരിശീലകന്‍ പി.എ റാഫേല്‍, ഷൂട്ടിങ് കോച്ച് സഞ്‌ജോയ് ചക്രവര്‍ത്തി, റെസ്‌ലിങ് കോച്ച് റോഷന്‍ലാല്‍ എന്നിവര്‍ക്കാണ് ദ്രോണാചാര്യ ലഭിച്ചത്.
17 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ക്രിക്കറ്റില്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ചേതേശ്വര്‍ പുജാര, വനിതാ വിഭാഗം ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഹര്‍മാന്‍പ്രീത് എന്നിവരാണ് പുര്‌സകാരം ജേതാക്കളില്‍ പ്രധാനികള്‍. ഹര്‍മാന്‍പ്രീത് ലോകകപ്പ് സെമിഫൈനലില്‍ റെക്കോര്‍ഡ് സെഞ്ച്വറിയുമായി ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചിരുന്നു. ആര്‍ച്ചറിയില്‍ വി.ജെ സുരേഖ, അത്‌ലറ്റിക്‌സില്‍ ഖുഷ്ബീര്‍ കൗര്‍, ആരോക്യ രാജീവ്, ബാസ്‌കറ്റ്‌ബോള്‍ താരം പ്രശാന്തി സിങ്, ബോക്‌സിങ് ലെയ്ഷറാം ദേബേന്ദ്രോ സിങ്, ഫുട്‌ബോള്‍ താരം ഓയിനം ബെംബം ദേവി, ഗോള്‍ഫ് താരം എസ്.എസ്.പി ചൗരസ്യ, ഹോക്കി താരം എസ്.വി സുനില്‍, കബഡി താരം ജസ്‌വീര്‍ സിങ്, ഷൂട്ടിങ് താരം പി.എന്‍ പ്രകാശ്, ടേബിള്‍ ടെന്നീസ് താരം എ അമല്‍ രാജ്, ടെന്നീസ് താരം സാകേത് മൈനേി, റെസ്‌ലിങ് താരം സത്യവര്‍ധ്കാദിയന്‍, പാരാ അത്‌ലറ്റി മാരിയപ്പന്‍, വരുണ്‍ സിങ് ഭാട്ടി എന്നിവരും പുരസ്‌കാരം ജേതാക്കളാണ്.
ഓഗസ്റ്റ് 29ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. മെഡലുകള്‍ പുറമേ ഖേല്‍രത്‌ന ജേതാക്കള്‍ക്ക് 7.5 ലക്ഷവും അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ ചന്ദ് പുരസ്‌കാര ജേതാക്കള്‍ക്ക് 5 ലക്ഷം രൂപയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."