HOME
DETAILS
MAL
പി.വി അന്‍വറിന് സബ്കലക്ടറുടെ നോട്ടിസ്
backup
August 23 2017 | 06:08 AM
മലപ്പുറം: കക്കാടംപൊയിലില്‍ അനധികൃതമായി പാര്‍ക്ക് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് സബ്കലക്ടര്‍ നോട്ടിസ് നല്കി.
പെരിന്തല്‍മണ്ണ സബ്കലക്ടറാണ് നാളെ ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. പരാതിക്കാരോടും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, കക്കാടംപൊയിലിലെ പാര്‍ക്കില്‍ നിര്‍മിച്ച തടയണ പൊളിക്കാന്‍ മലപ്പുറം കലക്ടര്‍ നിര്‍ദേശം നല്കി. തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചെറുകിട ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ ആര്.ഡി.ഒയ്ക്കാണ് കലക്ടര്‍ നിര്‍ദേശം നിര്‍ദേശം നല്‍കിയത്.
തടയണ പൊളിച്ചുമാറ്റുമ്പോള്‍ സമീപവാസികളായ ആദിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമോയെന്നും പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."