HOME
DETAILS
MAL
പൊലിസ് നടപ്പാക്കുന്നത് സംഘ്പരിവാര്‍ അജണ്ട: വി.ഡി സതീശന്‍
backup
August 23 2017 | 06:08 AM
തിരുവനന്തപുരം: സംഘ്പ്പരിവാറിന്റെ അജണ്ടയാണ് പിണറായിയുടെ പൊലിസ് നടപ്പാക്കുന്നതെന്ന് വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിസ്ഡം പ്രവര്‍ത്തകരെ മര്‍ദിച്ച സംഘ്പരിവാര്‍ ഗുണ്ടകളെ പൊലിസ് വിട്ടയക്കുകയും മതപ്രബോധനം നടത്തിയവരെ അറസ്റ്റു ചെയ്യുകയും ചെയ്ത നടപടി ഏകപക്ഷീയമാണ്.
ലഘുലേഖയില്‍ മതവിരുദ്ധമോ ദേശവിരുദ്ധമോ ആയ ഒന്നുമില്ലെന്നും സതീശന്‍ പറഞ്ഞു. വിസ്ഡം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ലഘുലേഖയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."