പാകിസ്താനെതിരെ വിമര്‍ശനവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിറകെ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും. അഫ്ഗാനിസ്താനിലെ താലിബാന് പാകിസ്താന് പിന്തുണയുണ്ടെന്നും അത് പിന്‍വലിക്കണമെന്നും ടില്ലേഴ്സണ് ആവശ്യപ്പെട്ടു.
തീവ്രവാദ സംഘടകള്‍ക്ക് പാകിസ്താന് സുരക്ഷിത താവളമാവുകയാണ്. താലിബാന് സംരക്ഷണം നല്കുന്ന നിലപാട് മാറ്റിയില്ലെങ്കില്‍ അമേരിക്കക്ക് പാകിസ്താനോടുള്ള പരിഗണന ഇല്ലാതാകുമെന്നും ടില്ലേഴ്സണ് മുന്നറിയിപ്പ് നല്കി. നിരവധി ഭീകരസംഘടനകളുടെ താവളമായ പാകിസ്താന് വിഷയത്തില്‍ എടുക്കുന്ന നിലപാടനുസരിച്ചായിരിക്കും അമേരിക്കയുടെ അടുത്ത നീക്കമെന്നും ടില്ലേഴ്സണ് മുന്നറിയിപ്പ് നല്കി. ആണവശക്തി കൈവശമുള്ള പാകിസ്താനെ സംബന്ധിച്ചുള്ള ആശങ്കയും ടില്ലേഴ്സണ് പങ്കുവെച്ചു.
തീവ്രവാദികള്‍ക്ക് താവളമൊരുക്കുകയെന്നത് പാകിസ്താന്റെ നയമാണെന്ന വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."