HOME
DETAILS
MAL
മധ്യപ്രദേശില്‍ അമോണിയ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 50 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
backup
August 23 2017 | 07:08 AM
ഛിന്ത്വാര(മധ്യപ്രദേശ്): മധ്യപ്രദേശിലെ ഛിന്ത്വാരയില്‍ അമോണിയ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട സമീപത്തെ സ്കൂളിലെ 50 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്ത് ഉരുക്കിഴങ്ങ് സൂക്ഷിക്കുന്ന സ്റ്റോറിലെ ശീതീകരണ സംവിധാനത്തിലാണ് ചോര്‍ച്ചയുണ്ടായത്.
സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ വീട്ടിലേക്കു തിരിച്ചു പോയതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ആദ്യവാരത്തില്‍ ഇവിടെ ഒരു മണ്ണെണ്ണ ബാരലിന് തീപിടിച്ച സ്ത്രീയുള്‍പെടെ അഞ്ചുപേര്‍ വെന്തുമരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."