HOME
DETAILS
MAL
മണ്ണാര്‍ക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ച നിലയില്‍
backup
August 23 2017 | 15:08 PM
ജിദ്ദ: ജിദ്ദയില്‍ ജോലി ചെയ്യുന്ന മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബലദ് ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്തിരുന്ന മണ്ണാര്‍ക്കാട് എടത്തനാട്ടുകര സ്വദേശി വടക്കന്‍ ഉമ്മര്‍ മകന് സനോജ് (28) നെയാണ് ജിദ്ദയിലെ ഖാലിദ്ബ്നു വലീദ് ബില്‍ഡിങ്ങില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുന്‍പ് മൂന്നു വര്‍ഷത്തോളം ജിദ്ദയിലുണ്ടായിരുന്നങ്കിലും പുതിയ വിസയില്‍ എത്തിയിട്ടു ഒന്നര മാസമേ ആയിട്ടുള്ളൂ.
അവിവാഹിതനാണ് സനോജ്. ദമാമിലുള്ള സഹോദരന് സനൂപ് ജിദ്ദയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം മഹജര്‍ ആശുപത്രിയിലേക്ക് മാറ്റി. മാതാവ് ഉമ്മുസല്‍മ. മറ്റു സഹോദരങ്ങള്‍: സൈനബ, അസ്മ, ലൈല, ആരിഫ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."