മതസ്വാതന്ത്ര്യ സംരക്ഷണ റാലി നാളെ മാനന്തവാടിയില്‍
കല്‍പ്പറ്റ: മഹിത ഭരണഘടനയും മതപ്രബോധന പ്രചാരണ സ്വാതന്ത്ര്യവുമുള്ള ഭാരതത്തില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതപ്രബോധകരെ കൈയേറ്റം ചെയ്യാനുള്ള ശ്രമങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ വൈകിട്ട് നാലിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മാനന്തവാടിയില്‍ മതസ്വാതന്ത്ര്യ സംരക്ഷണറാലി നടത്തും.
റാലി വിജയിപ്പിക്കാന്‍ എല്ലാ പ്രസ്ഥാന ബന്ധുക്കളും മഹല്ല് ഭാരവാഹികളും മുന്നിട്ടിറങ്ങണമെന്ന് സമസ്ത നേതാക്കളായ കെ.ടി ഹംസ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ സാഹിബ്, ടി.സി അലി മുസ്‌ലിയാര്‍ അശ്‌റഫ് ഫൈസി , ഇബ്രാഹിം ഫൈസി പേരാല്‍, മുജീബ് ഫൈസി, ഷൗക്കത്തലി വെള്ളമുണ്ട എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
വ്യക്തമായ ഭരണഘടന നിലനില്‍ക്കേ മതപ്രബോധനം തടയാനുള്ള ഫാസിസ്റ്റുകളുടെ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ല. നീതിയും സംരക്ഷണവും നല്‍കേണ്ട ഭരണകര്‍ത്താക്കള്‍ ബാഹ്യശക്തികളുടെ ചൊല്‍പ്പടിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവണത അത്യന്തം ആപല്‍ക്കരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. ആശയപരമായ അനൈക്യങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും ഭരണഘടന ഉറപ്പ് നല്‍കുന്ന പ്രബോധന പ്രചാരണ സ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമം ചെറുത്ത് തോല്‍പ്പിക്കേണ്ടത്തന്നെയാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ സംരക്ഷണ റാലി നാളെ വൈകിട്ട് നാലിന് എരുമത്തെരുവ് നിന്ന് ആരംഭിച്ച് ടൗണ്‍ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
രാജ്യത്ത് നടക്കുന്ന വര്‍ഗീയ കൊലപാതകങ്ങളെയും യു.പിയിലെ ശിശു മരണത്തെയും സംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയോ നിയമ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാന്‍ തയാറാകാത്ത പ്രധാനമന്ത്രി മുത്വലാഖ് വിഷയത്തിലെ കോടതിവിധിയെ സ്വാഗതം ചെയ്യാന്‍ കാണിച്ച വ്യഗ്രത ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണാധികാരിക്ക് യോജിച്ചതല്ല. ഫാസിസ്റ്റ് അജണ്ടയനുസരിച്ച് രാജ്യഭരണം കൊണ്ടുപോകുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തിനും ഭരണഘടനക്കും വിരുദ്ധമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."