HOME
DETAILS
MAL
ഹജ്ജ് 2017: ആംബുലന്‍സുകള്‍ പ്രവര്‍ത്തന സജ്ജമെന്ന് റെഡ് ക്രസന്റ്
backup
August 24 2017 | 16:08 PM
മക്ക: തങ്ങളുടെ ഭാഗത്തു നിന്നും ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പൂര്‍ണ്ണ സംവിധാനത്തോടെയുള്ള ആംബുലന്‍സുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും സഊദി റെഡ് ക്രസന്റ് മെഡിക്കല്‍ വകുപ്പ് മേധാവി ഈദ് ബിന്‍ മുഹമ്മദ് അല്‍ ഈദ് പറഞ്ഞു.
എയര്‍ ആംബുലന്‍സുകളടക്കം തയ്യാറാക്കിയിരിക്കുന്ന മുഴുവന്‍ ആംബുലന്‍സുകളും മെഡിക്കല്‍ സംവിധാനത്തോടെ പൂര്‍ണ്ണ സജ്ജമാണ്. അത്യാഹിത ഘട്ടങ്ങളെ നേരിടാനുള്ള മുഴുവന്‍ മെഡിക്കല്‍ സംവിധാനങ്ങളും സജ്ജമാക്കിയതായി അദ്ദേഹം പറഞ്ഞു.
അത്യാഹിത മെഡിക്കല്‍ സംഘങ്ങള്‍, ആംബുലന്‍സ് കേന്ദ്രങ്ങള്‍, വളണ്ടിയര്‍, തുടങ്ങിയ സജ്ജീകരണങ്ങളാണ് സംവിധാനിച്ചിരിക്കുന്നത്. മെഡിക്കല്‍ രംഗത്തെ ടെക്നിക്കല്‍ വിഭാഗം മുഴുസമയ പ്രവര്‍ത്തനത്തിന് സജ്ജമായതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."