HOME
DETAILS

ഓണപ്പൂക്കള്‍ക്കും സദ്യ ഇലയ്ക്കും വന്‍ ഡിമാന്റ്: ഗള്‍ഫിലേക്കുളള ചരക്കു കയറ്റുമതി കുത്തനെ കൂടി

  
backup
August 24 2017 | 22:08 PM

%e0%b4%93%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b8%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%87

കൊണ്ടോട്ടി: ബലിപെരുന്നാളും, ഓണവും ഒരുമിച്ചെത്തിയതോടെ വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫിലേക്കുളള ചരക്കു കയറ്റുമതി കുത്തനെ കൂടി. ആഘോഷങ്ങള്‍ ഒരുമിച്ചെത്തിയത് മൂലം ഗള്‍ഫില്‍ സാധനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെയാണ് കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുളള പഴം-പച്ചക്കറി- ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിച്ചത്. ഓണത്തിന് മാത്രം കയറ്റി അയക്കുന്ന പൂക്കളും,സദ്യ വിളമ്പാനുളള വാഴയിലയും അടുത്തയാഴ്ചയോടെ വിമാനം കയറും. ഇതിനുളള ഓര്‍ഡറുകള്‍ ഗള്‍ഫില്‍ നിന്ന് എത്തിയതായി കയറ്റുമതി ഏജന്റുമാര്‍ പറയുന്നു. പതിവ് പച്ചക്കറികള്‍ക്ക് പുറമെ ഓണവിഭവങ്ങളുടെ കറിക്കൂട്ടുകള്‍ക്കുളള ഉല്‍പന്നങ്ങള്‍ ഇതിനകം കയറ്റി അയക്കുന്നുണ്ട്. യാത്രാ വിമാനങ്ങള്‍ക്ക് പുറമേ കാര്‍ഗോ വിമാനങ്ങളും സര്‍വീസിന് അടുത്ത ദിവസങ്ങളിലെത്തുന്നുണ്ട്.
ഗള്‍ഫിലേക്ക് വിമാനങ്ങള്‍ ഏറെയുളള കൊച്ചി വഴിയാണ് കാര്‍ഗോ കയറ്റുമതി കൂടുതലുളളത്. ദിവസേന കൊച്ചിയില്‍ നിന്ന് 100 മുതല്‍ 150 ടണ്‍വരെ കാര്‍ഗോ കയറ്റി അയച്ചിരുന്നത് ഇപ്പോള്‍ 200 ലേയ്ക്ക് എത്തി. കരിപ്പൂരില്‍ 30 ടണ്ണില്‍ നിന്ന് 50ലേക്ക് ഉയര്‍ന്നു. വലിയ വിമാനങ്ങളില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും നിലവിലുളള വിമാന കമ്പനികള്‍ കാര്‍ഗോ കൊണ്ടുപോകുന്നുണ്ട്. ബലിപെരുന്നാളിനും, തിരുവോണത്തിനും അടുത്തുളള ദിവസങ്ങളില്‍ ഇരട്ടി സാധനങ്ങളാണ് വിമാനം കയറുക. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഗോ കയറ്റുമതി നേരത്തെ കരിപ്പൂരിലായിരുന്നു. എന്നാല്‍ വലിയ വിമാനങ്ങളുടെ പിന്മാറ്റം മൂലം നേട്ടം നെടുമ്പാശേരിയിലേക്ക് മാറി. 2015 വരെയുളള കാലയളവില്‍ 27,000 ടണ്‍ വരെ ചരക്കുനീക്കം നടന്നിരുന്ന കരിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം 14,023 ടണ്‍ മാത്രമാണ് കാര്‍ഗോ കയറ്റുമതി നടന്നത്.
ദുബൈ, ഷാര്‍ജ, അബൂദാബി, സഊദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ ചരക്ക് കയറ്റുമതിയുളളത്. നാടന്‍ പച്ചക്കറികളും, തമിഴ്‌നാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പച്ചക്കറികള്‍ കൂടുതല്‍ വിമാനം കയറുന്നത്. ഇവ വിമാനത്താവള പരിസരങ്ങളിലെ ഗോഡൗണുകളിലെത്തിച്ച് പ്രത്യേകം പായ്ക്ക് ചെയ്താണ് കൊണ്ടുപോകുന്നത്. ഓണത്തിന് പച്ചക്കായ, മുരിങ്ങക്കായ, വെള്ളരി, പഴം എന്നിവയ്‌ക്കൊപ്പം വാഴയിലയ്ക്കും ഡിമാന്റ് ഏറിയിട്ടുണ്ട്. പച്ചക്കറിയുടെ വിലവര്‍ധനവും, അടുത്തിടെ 18 ശതമാനം നികുതി വര്‍ധിച്ചതും കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.വിഷുവിന് കണിക്കൊന്നപോലെ ഓണത്തിന് പൂക്കളുടെ കയറ്റുമതിയുമുണ്ട്. അടുത്തയാഴ്ച മുതല്‍ ഓണപ്പൂക്കള്‍ കയറ്റി അയച്ചു തുടങ്ങും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  14 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  14 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago