യു.പി: ദലിതുകള്‍ 10 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന് സവര്‍ണരുടെ ഉത്തരവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദലിതര്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തല്‍ രൂക്ഷമായി തുടരുന്നു. സംസ്ഥാനത്തെ ഹാമിര്‍പൂര്‍ ജില്ലയിലെ ഗദഹ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ അഖണ്ഡ രാമയണ പാഠം നടക്കുന്ന സാഹചര്യത്തില്‍ ദലിതുകള്‍ പത്തു ദിവസത്തേക്ക് വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് സവര്‍ണരുടെ ഉത്തരവ്. ചടങ്ങില്‍ ദലിതുകള്‍ പങ്കെടുക്കുമെന്നുള്ളതുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് രാമായണപാഠം നടക്കുന്ന രാമജാനകി ക്ഷേത്രത്തിന് മുന്നില്‍ വച്ച ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദലിതുകള്‍ ശുദ്ധരല്ല, അതുകൊണ്ട് അവര്‍ക്ക് ഇതില്‍ പങ്കെടുക്കാനോ പരിപാടി തീരുന്നതുവരെ പുറത്തിറങ്ങാനോ അവകാശമില്ലെന്നും സവര്‍ണര്‍ പറയുന്നു.അതേസമയം ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ബോര്‍ഡ് എടുത്തുമാറ്റിയിട്ടുണ്ടെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ സവര്‍ണര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."